Arrested | 'ദേവാലയ സ്ഥലത്ത് നിന്ന് റബര്‍ ഷീറ്റ് മോഷണം'; യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) ദേവാലയ സ്ഥലത്ത് നിന്ന് റബര്‍ ഷീറ്റ് മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോമസ് ചാക്കോ (ഷിനോജ്-39) യാണ് അറസ്റ്റിലായത്. മഞ്ഞക്കാട് സെന്റ് ജോസഫ് പളളി വകതോട്ടത്തില്‍ നിന്നും റബര്‍ ഷീറ്റുമോഷ്ടിച്ച ഇയാള്‍ പാടിയോട്ടുചാലിലെ കടയില്‍ വില്‍ക്കുകയായിരുന്നുവെന്നാണ് കേസ്.
   
Arrested | 'ദേവാലയ സ്ഥലത്ത് നിന്ന് റബര്‍ ഷീറ്റ് മോഷണം'; യുവാവ് അറസ്റ്റില്‍

നേരത്തെ ചിറ്റാരിക്കല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പളളികമിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചെറുപുഴ സ്റ്റേഷനിലെ എസ്‌ഐമാരായ എംപി ഷാജി, എം നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.

Keywords: Kerala News, Malayalam News, Police FIR, Arrest, Kasaragod News, Crime News, Theft of rubber sheet; Youth arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia