● സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്തതിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
● അൻവർ ഷായും സരിതയും അടൂർ, പുത്തൂർ, കുമളി, വൈക്കം, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ കേസുകളിൽ പ്രതികളാണ്.
കായംകുളം: (KVARTHA) കായംകുളം: ആരാധനാലയങ്ങളിൽ നിന്ന് കാണിക്കവഞ്ചി മോഷണം നടത്തിയിരുന്ന മൂന്നംഗ സംഘത്തെ കായംകുളം പൊലീസ് പിടികൂടി. ആലപ്പുഴയിലെ അൻവർഷാ (27), സരിത (26), ശ്യാംജിത്ത് (31) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞയാഴ്ച കാപ്പില്‍ കിഴക്ക് 1657ാം നമ്ബർ എസ്.എൻ.ഡി.പി ശാഖ ഗുരുമന്ദിരത്തിന്‍റെ ഗ്ലാസ് ഡോർ തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് നടപടി. സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്തതിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
അൻവർ ഷായും സരിതയും അടൂർ, പുത്തൂർ, കുമളി, വൈക്കം, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ കേസുകളിൽ പ്രതികളാണ്. മൂന്നാം പ്രതിയായ ശ്യാംജിത്തിനെതിരെ ആലപ്പുഴ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളും നിലവിലുണ്ട്.
ഡിവൈ.എസ്.പി ബാബുക്കുട്ടന്‍റെ നേതൃത്വത്തില്‍ സി.ഐ അരുണ്‍ ഷാ, എസ്.ഐമാരായ രതീഷ് ബാബു, വിനോദ്, പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, നിഷാദ്, അഖില്‍ മുരളി, അരുണ്‍, വിഷ്ണു, സോനു ജിത്ത്, ഗോപകുമാർ, ഷിബു, അമീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
#Kayamkulam #TempleTheft #PoliceArrest #CCTV #CrimeInvestigation #PublicSafety