Gold Theft | ഓട് പൊളിച്ച് അകത്തുകയറി വീട്ടിൽ നിന്ന് 25 പവൻ സ്വർണം കവർന്നു

 
 Gold theft after house break-in, Kerala theft incident, house burglary
 Gold theft after house break-in, Kerala theft incident, house burglary

Representational Image Generated by Meta AI

● സംഭവം നടന്നത് കോഴിക്കോട് മുക്കത്തിനടുത്തുള്ള കുമാരനല്ലൂരിലാണ്.
● വീട്ടുകാർ ബന്ധുവീട്ടിലെ വിവാഹ സൽക്കാരത്തിന് പോയതായിരുന്നു
● മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: (KVARTHA) വീട്ടിൽ നിന്ന് 25 പവൻ സ്വർണം കവർന്നു. മുക്കത്തിനടുത്തുള്ള കുമാരനല്ലൂർ ചക്കിങ്ങലിലെ സറീനയുടെ വീട്ടിലാണ് സംഭവം നടന്നത്. വീടിൻ്റെ മുകളിലൂടെയായി ഓട് പൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയത്. മകളുടെ ആഭരണങ്ങളാണ് മോഷ്ടാക്കൾ അപഹരിച്ചത്.

ശനിയാഴ്ച രാത്രി വീട്ടുകാർ ബന്ധുവീട്ടിലെ വിവാഹ സൽക്കാരത്തിനായി പോയ സമയത്തായിരുന്നു മോഷണം. രാത്രി പത്തുമണിയോടെ കുടുംബം തിരികെ എത്തിയപ്പോൾ വീടിൻ്റെ മുൻവാതിൽ അകത്തുനിന്ന് കുറ്റിയിട്ട് അടച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർന്നതായി കണ്ടെത്തിയത്.

കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Thieves broke into a house in Kerala by cutting through the roof, stealing 25 sovereigns of gold, including the daughter's jewelry.

#GoldTheft #HouseBurglary #KeralaCrime #TheftIncident #CrimeNews #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia