മകളെ പുഴയിലെറിഞ്ഞത് താനാണെന്ന് സമ്മതിച്ച് സനു; ആത്മഹത്യ ചെയ്യാനായില്ലെന്നും മൊഴി, കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കുമെന്ന് പൊലീസ്

 


കൊച്ചി: (www.kvartha.com 19.04.2021) കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ കേസ് വഴി മുട്ടി നിന്ന സാഹചര്യത്തില്‍ കാണാതായ പിതാവ് കസ്റ്റഡിയാലതോടെയാണ്
 വഴിത്തിരിവുണ്ടായിരിക്കുന്നത്. വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ കാണാതായ പിതാവ് സനു മോഹന്‍ പിന്നീട് കര്‍ണാടക കാര്‍വാറില്‍നിന്ന് പിടിയിലായി. ഇയാളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. 

മകളെ പുഴയിലെറിഞ്ഞത് താനാണെന്ന് സമ്മതിച്ച് സനു; ആത്മഹത്യ ചെയ്യാനായില്ലെന്നും മൊഴി, കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കുമെന്ന് പൊലീസ്


വൈഗയെ പുഴയിലെറിഞ്ഞതു താനാണെന്ന് സമ്മതിച്ച സനു അതിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു പൊലീസിനു മൊഴി നല്‍കിയതായാണു സൂചന. മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു പൊലീസ് പറഞ്ഞു.


കര്‍ണാടക കാര്‍വാറില്‍നിന്ന് പിടിയിലായ സനു മോഹനെ ഞായറാഴ്ച രാത്രി വൈകിയാണു കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെവച്ചു സനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പുലര്‍ച്ചെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു. 

രാവിലെ 11.30ന് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ സംഭവവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ കാണും. സനുവിന്റെ അറസ്റ്റ് തിങ്കഴളാഴ്ച ഉണ്ടാകുമെന്നാണ് സൂചന. വൈഗയുടെ ദുരൂഹമരണ കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

സനു മോഹനെതിരെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റര്‍ ചെയ്ത ശേഷമാകും അറസ്റ്റ്. കോയമ്പത്തൂരില്‍ വിറ്റ സനുവിന്റെ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ മാസം 22നാണ് വൈഗ മുങ്ങിമരിച്ചത്. അന്നേ ദിവസം പുലര്‍ച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്കു നീങ്ങുന്നതിനിടെയാണു കാര്‍വാറിലെ ബീചില്‍ വച്ച് പൊലീസ് പിടികൂടിയത്.

Keywords:  News, Kerala, State, Kochi, Crime, Case, Death, Father, Police, Custody, Arrest, Accused, Thirteen-year-old girl death case; Defendant in police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia