Human Sacrifice Case | 'ഇരട്ടനരബലിക്ക് ശേഷം കൊലപ്പെടുത്തിയവരുടെ മാംസം കറി വച്ച് കഴിച്ചു'; സിദ്ധനായെത്തിയ ശാഫിയുടെ നിര്‍ദേശപ്രകാരമെന്ന് ലൈലയുടെ മൊഴി
Oct 12, 2022, 12:25 IST
കൊച്ചി: (www.kvartha.com) പത്തനംതിട്ട ഇലന്തുരിലെ ഇരട്ട നരബലിയുടെ ആഘാതത്തില്‍ ഞെട്ടിതരിച്ചിരിക്കുകയാണ് സംസ്ഥാനം. ഇതിനിടെ കൊലപാതകത്തിന് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കേസില്‍
പിടിയിലായവര്‍.
പിടിയിലായവര്‍.
സിദ്ധനായെത്തിയ മുഹമ്മദ് ശാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ലൈല ഇക്കാര്യം പറഞ്ഞത്. ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം ഭക്ഷിക്കാന്‍ മുഹമ്മദ് ശാഫി നിര്‍ദേശിച്ചതായും ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ശാഫി ആവശ്യപ്പെട്ടുവെന്നും ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല മൊഴി നല്‍കിയതായി പൊലീസിന് വ്യക്തമാക്കി.
പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവര്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃത്തി തുറന്നുപറഞ്ഞത്. മാംസം പാകം ചെയ്തു ഭക്ഷിച്ചു. മനുഷ്യമാംസം പച്ചയ്ക്ക് കഴിക്കാനാണ് ശാഫി നിര്‍ബന്ധിച്ചത്. ലൈലയാണ് ഇക്കാര്യങ്ങള്‍ ഏറ്റുപറഞ്ഞത്. ആഭിചാരങ്ങള്‍ സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ ശാഫി നിര്‍ബന്ധിച്ചു. പുസ്തകത്തില്‍ പറഞ്ഞത് പ്രകാരമാണ് മനുഷ്യമാംസം ഭക്ഷിച്ചത്. നരബലിക്ക് മുന്‍പ് പത്മയുടെയും റോസ്‌ലിയുടെയും ആഭരണങ്ങള്‍ ശാഫി കൈക്കലാക്കി. ഇവ എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പണയംവച്ചു.
കൊലപാതകത്തിന് മുന്‍പു സ്ത്രീകള്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. ഭഗവല്‍ സിങ്ങിനും ലൈലയ്ക്കും കടബാധ്യതകളുണ്ടായിരുന്നുവെന്നും സാമ്പത്തിക അഭിവൃദ്ധിക്കായാണ് നരബലി നടത്തിയതെന്നും മൊഴി നല്‍കിയതായി ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. വീട്ടിനുള്ളില്‍ വച്ചാണു 2 കൊലപാതകവും നടത്തിയത്. ശാഫിയും കുടുംബവും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്.
ഐശ്വര്യലബ്ധിക്കെന്ന പേരില്‍ലാണ് കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) എന്നിവരെ ഇലന്തൂരില്‍ എത്തിച്ച് നരബലി നടത്തിയത്. വീടിന് സമീപത്തുനിന്നു നാല് കുഴികളിലായാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
കൂടുതല്‍ പേരെ ഇത്തരത്തില്‍ ഇവര്‍ കൊലപ്പെടുത്തിയോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. സ്ത്രീകളെ കൊല്ലാനുപയോഗിച്ച ഏതാനും ആയുധങ്ങള്‍ ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണോ കൊല നടത്തിയത് എന്നത് വ്യക്തമാകാന്‍ ഫൊറന്‍സിക് പരിശോധന ആവശ്യമാണ്.
കൂടുതല്‍ ആയുധങ്ങള്‍ കൊലപാതകത്തിനായി ഉപയോഗിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. അങ്ങനെയെങ്കില്‍ ഇവ കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായ സ്ത്രീകളെക്കുറിച്ചും നിലവിലെ കേസുമായി ബന്ധപ്പെടുത്തി പൊലീസ് അന്വേഷിക്കും. നരബലി നടന്ന ഭഗവല്‍ സിങിന്റെ വീട്ടില്‍ ബുധനാഴ്ചയും പൊലീസ് സംഘം പരിശോധന നടത്തും. പൂജ നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് പരിശോധന.
മുഹമ്മദ് ശാഫിയെയും ഭഗവല്‍ സിങ്ങിനെയും ലൈലയെയും കോടതിയില്‍ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെടുന്നത്. മൃതദേഹ ഭാഗങ്ങളുടെ പോസ്റ്റുമോര്‍ടം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ നടത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.