Attacked | 'ലഹരിമരുന്നിന് അടിമപ്പെട്ട 15 കാരന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച കത്തികൊണ്ട് വനിതാമജിസ്‌ട്രേറ്റിനെ കുത്താന്‍ ശ്രമിച്ചു'; ബഹളം കേട്ടെത്തിയ പൊലീസുകാര്‍ കുട്ടിയെ കീഴ്‌പ്പെടുത്തി ജുവനൈല്‍ ഹോമിലേക്ക് മാറ്റി
May 12, 2023, 09:16 IST
തിരുവനന്തപുരം: (www.kvartha.com) ലഹരിമരുന്നിന് അടിമപ്പെട്ട 15 കാരന്‍ കയ്യിലൊളിപ്പിച്ച കത്തികൊണ്ട് വനിതാമജിസ്‌ട്രേറ്റിനെ കുത്താന്‍ ശ്രമിച്ചതായി പരാതി. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പൊലീസ് രാത്രിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം. സംഭവം മജിസ്‌ട്രേറ്റ് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുഖേന ഹൈകോടതിയെ അറിയിച്ചു.
ബുധനാഴ്ച രാത്രി പത്തോടെയാണ് 15 കാരനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് എ അനീസയുടെ മുന്‍പാകെ ഹാജരാക്കിയത്. ലഹരിക്ക് അടിമയായി വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന വിവരം അമ്മയാണ് പൊലീസിനെ ഫോണില്‍ അറിയിച്ചത്. പൊലീസ് എത്തണമെന്നും മകനെ ജുവനൈല്‍ ഹോമിലാക്കണം എന്നും അമ്മ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്നു പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു.
അമ്മ മജിസ്‌ട്രേറ്റിനോട് സംസാരിക്കുമ്പോഴാണ് കുട്ടി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്‌ട്രേറ്റിനെ കുത്താന്‍ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കുട്ടി കയ്യില്‍ കുത്തി സ്വയം മുറിവേല്‍പിക്കുകയായിരുന്നുവെന്നാണ് വിവരം. ഈ സമയം ചേംബറിന് പുറത്തായിരുന്ന പൊലീസുകാര്‍ ബഹളം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തി. പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് സിറ്റി പൊലീസ് അറിയിച്ചു. തിരുവനന്തപുരം, കൊച്ചി ജുവനൈല്‍ കോടതികളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഹരിമരുന്നു കേസുകള്‍ പരിഗണനയ്ക്കു വരുന്നത്.
Keywords: News, Kerala-News, Kerala, Thiruvananthapuram, Police, Injured, Hospital, Crime-News, News-Malayalam, Crime, Thiruvananthapuram: 15 year old boy attacked magistrate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.