Police Booked | തിരുവനന്തപുരത്ത് വീടിന് നേരെ ബോംബേറ്; സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടുടമ, അമ്മയ്ക്കും മകനുമടക്കം 3 പേര്‍ക്കെതിരെ കേസ്

 


തിരുവനന്തപുരം: (www.kvartha.com) വീടിന് നേരെ ബോംബാക്രമണം. കാറിലെത്തിയ സംഘം പ്രവീണ്‍ ചന്ദ്രന്റെ കവടിയാറിലെ വീട്ടിന് നേരെ ബോംബേറിഞ്ഞ് സംഭവവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാര്‍ വില്‍പനയുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വീട്ടുടമ പ്രവീണ്‍ ചന്ദ്രന്റെ ആരോപണം.

വീട്ടുടമയുടെ പരാതിയില്‍ കുടപ്പനക്കുന്ന് പഞ്ചായത് പരിധിയില്‍പെട്ട അമ്മയ്ക്കും മകനുമടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെട്രോള്‍ നിറച്ച കുപ്പിയില്‍ പടക്കം കെട്ടിവച്ച് തീ കൊളുത്തി എറിയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്‌ഫോടത്തില്‍ വീടിന് തീ പിടിച്ചു.

Police Booked | തിരുവനന്തപുരത്ത് വീടിന് നേരെ ബോംബേറ്; സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടുടമ, അമ്മയ്ക്കും മകനുമടക്കം 3 പേര്‍ക്കെതിരെ കേസ്

വീട്ടില്‍ തീ ആളിപ്പടര്‍ന്നെങ്കിലും വീട്ടുകാര്‍ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു. സ്‌ഫോടന നിയമ പ്രകാരമാണ് കേസെടുത്തത്. സംഭവ സമയത്ത് ഇവരുടേതെന്ന് കരുതുന്ന കാര്‍ വീടിന് സമീപത്തുകൂടി കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Keywords: Local-News, News, Kerala, Bomb, Police, Crime, Complaint, Thiruvananthapuram: Bomb attack on the house; Case against 3 persons.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia