Arrested | 'മാനസിക വെല്ലുവിളിയുള്ള വയോധികനെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചു'; ചുമട്ടുതൊഴിലാളി അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) വട്ടപ്പാറ കന്യാകുളങ്ങരയില്‍ മാനസിക വെല്ലുവിളിയുള്ള വയോധികനെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ ചുമട്ടുതൊഴിലാളി അറസ്റ്റില്‍. വാഹിദാണ് അറസ്റ്റിലായത്. റോഡിലൂടെ പോകുകയായിരുന്ന യാത്രക്കാരന്‍ പകര്‍ത്തിയ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ദേവകുമാറിന്റെ സഹോദരന്‍ പൊലീസില്‍ പരാതിയും നല്‍കി.

പൊലീസ് പറയുന്നത്: കന്യാകുളങ്ങര ജുമാമസ്ജിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ബഹളമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് മദ്യലഹരിയിലായിരുന്ന വാഹിദ് 60കാരനായ ദേവകുമാറിന്റെ കൈകാലുകളിലും തയ്ക്കും വടികൊണ്ട് അടിച്ചത്. അന്വേഷണത്തിനൊടുവില്‍ കന്യാകുളങ്ങര മാര്‍ക്കറ്റിനു സമീപത്തുവച്ച് ബുധനാഴ്ച വൈകീട്ടോടെ പ്രതിയെ വട്ടപ്പാറ പൊലീസ് പിടികൂടി.

Arrested | 'മാനസിക വെല്ലുവിളിയുള്ള വയോധികനെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചു'; ചുമട്ടുതൊഴിലാളി അറസ്റ്റില്‍

മര്‍ദനമേറ്റ ദേവകുമാര്‍ 28 വര്‍ഷമായി മാനസികസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. കന്യാകുളങ്ങരയിലും സമീപപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന ദേവകുമാര്‍ നിരുപദ്രവകാരിയാണ്. ഭിന്നശേഷിക്കാരനെതിരായ അതിക്രമം, ദേഹോപദ്രവം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വാഹിദിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Thiruvananthapuram, News, Kerala, Arrested, Crime, attack, Thiruvananthapuram: Elderly man attacked by man, arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia