Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; 4 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുക്കള്‍ കൂടിയായ നാലുപേരെ അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡിനെ തുടര്‍ന്ന് ഏര്‍പെടുത്തിയ ലോക് ഡൗണ്‍ സമയത്ത്, പ്രതികള്‍ പെണ്‍കുട്ടിയെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന്റെ ടെറസിലും, പ്രദേശത്തുള്ള ചെറിയ ടെന്റിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
സംഭവം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ കോവിഡിന് ശേഷം പെണ്‍കുട്ടി തിരികെ സ്‌കൂളില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ അസാധാരണവും വിചിത്രവുമായുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം കുട്ടി നടന്ന കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരമറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്തു.
Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Police, Case, Crime, Girl, Complaint, Thiruvananthapuram: Four arrested for molestation case.