Arrested | 'ഒമ്‌നി വാനില്‍ 15 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം'; യുവാവ് അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഒമ്‌നി വാനിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 15 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ 23കാരനായ പ്രമോദിനെ(23) പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെ ബീമാപള്ളി ഈസ്റ്റ് വാര്‍ഡ് ബദരിയാ നഗര്‍ ഭാഗത്ത് വച്ചാണ് ഇയാളെ പിടികൂടിയതെന്ന് പൂന്തുറ പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രമോദിനെ പൊലീസ് തടഞ്ഞുനിര്‍ത്തി ഇയാള്‍ സഞ്ചരിച്ച മാരുതി ഒമ്‌നി വാന്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. കൂട്ടുപ്രതി അബ്ദുല്ല ഓടി രക്ഷപ്പെട്ടു. പൊലീസ് പരിശോധനയിലാണ് ഒമിനിയുടെ സീറ്റിന്റെ അടിയിലും പുറകുവശത്തും ഒളിപ്പിച്ച നിലയില്‍ 15 കിലോ കഞ്ചാവ് കണ്ടെത്തുന്നത്.

Arrested | 'ഒമ്‌നി വാനില്‍ 15 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം'; യുവാവ് അറസ്റ്റില്‍

Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Crime, Police, Thiruvananthapuram: Man arrested with 15 kg ganja.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia