Man Arrested | പിഞ്ചുകുഞ്ഞിനോട് ക്രൂരത: ഒന്നര വയസുകാരിയെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചതായി പരാതി; പിതാവ് അറസ്റ്റില്‍

 



തിരുവനന്തപുരം: (www.kvartha.com) പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ചതായി പരാതി. വിഴിഞ്ഞത്ത് പിതാവ് അറസ്റ്റില്‍. മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റിനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 

പിതാവിന്റെ ആക്രമണത്തില്‍ ഇടത് കാലില്‍ സാരമായി പരുക്കേറ്റ ഒന്നര വയസുള്ള പെണ്‍കുഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ അമ്മൂമ്മ നല്‍കിയ പരാതി പ്രകാരമാണ് പ്രതിയെ പിടികൂടിയത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സാധാരണ രീതിയില്‍ കുഞ്ഞിനെ അമ്മൂമ്മ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. നാലു ദിവസമായി കുഞ്ഞിനെ കാണാതിരുന്ന അമ്മൂമ്മ, കുഞ്ഞ് താമസിക്കുന്ന വീട്ടിലെത്തി. കാലിലെ പൊള്ളല്‍ ശ്രദ്ധയില്‍പെട്ടതോടെ മൂത്ത കുട്ടി പൊള്ളിച്ചതാണെന്ന മറുപടിയാണ് ലഭിച്ചത്.

Man Arrested | പിഞ്ചുകുഞ്ഞിനോട് ക്രൂരത: ഒന്നര വയസുകാരിയെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചതായി പരാതി; പിതാവ് അറസ്റ്റില്‍


എന്നാല്‍ ഇക്കാര്യം വിശ്വസിക്കാതിരുന്ന അമ്മൂമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് മൂത്ത കുട്ടിയെ അടക്കം ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. കുറച്ചു നാള്‍ മുന്‍പ് കുഞ്ഞിന്റെ നെഞ്ചില്‍ പൊള്ളലേറ്റിരുന്നെങ്കിലും പ്രതിക്ക് മുന്നറിയിപ്പു നല്‍കി വിട്ടയച്ചിരുന്നു. മദ്യപാനത്തെ തുടര്‍ന്നായിരുന്നു പ്രതിയുടെ അക്രമം. പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് അഗസ്റ്റിന്‍.

Keywords:  News,Kerala,Thiruvananthapuram,Arrest,Child,Father,Abuse,Police,Crime,Complaint,Local-News, Thiruvananthapuram: Men used iron box to injure baby, arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia