Found Dead | പേരൂര്‍ക്കടയില്‍ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍

 



തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞ ദിവസം പേരൂര്‍ക്കട വഴലിയലില്‍ പട്ടാപ്പകല്‍ നടുറോഡില്‍വച്ച് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുലര്‍ചെ, രാജേഷ് എന്നയാളെയാണ് ജില്ലാ ജയിലെ സെലിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജെനറല്‍ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. 

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു പേരൂര്‍ക്കടയെ ഞെട്ടിച്ച കൊലപാതകം നടന്നത്. വഴയിലയില്‍ നല്ല തിരക്കുള്ള നേരത്താണ് സിന്ധു എന്ന സ്ത്രീ കൊല്ലപ്പെട്ടത്. കഴുത്തിനും തലക്കും വെട്ടേറ്റ് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വഴയിലയിലെ ഒരു സ്ഥാപനത്തില്‍ രാവിലെ ജോലിക്കെത്താനിരുന്നതായിരുന്നു സിന്ധു. സ്ഥാപനത്തിന് 50 മീറ്റര്‍ അകലെ വച്ചാണ് ദാരുണസംഭവം നടന്നത്. 

Found Dead | പേരൂര്‍ക്കടയില്‍ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍


ഇരുവരും മുന്‍പ് വിവാഹിതരും കുട്ടികളും ഉണ്ട്. അതിന് ശേഷം 12 വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു ഇരുവരും. കഴിഞ്ഞ ഒരു മാസമായി അകല്‍ചയിലാണ് സിന്ധുവെന്നും യുവതി അകന്ന് മാറുന്നുവെന്ന സംശയത്തെ തുടര്‍ന്നുമാണ് പിന്തുടര്‍ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂരില്‍ പൊലീസ് സ്റ്റേഷന് സമാപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്‌നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.

Keywords:  News,Kerala,State,Thiruvananthapuram,Crime,Case,Murder case,Police,Prison, Accused,Jail,Found Dead,Death, Thiruvananthapuram: Murder case accused found hanged in jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia