Investigation | പാപ്പനംകോട് തീപ്പിടിത്തം അപകടമല്ല കൊലപാതകമെന്ന് പൊലീസ്; 'മരിച്ച ജീവനക്കാരിയുടെ ആണ്‍സുഹൃത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു'

 
Fire accident of an insurance office in Pappanamcode
Fire accident of an insurance office in Pappanamcode

Photo Credit: PRD Kerala

ഫോറന്‍സിക് പരിശോധനയില്‍ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തി.

തിരുവനന്തപുരം: (KVARTHA) പാപ്പനംകോടുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ ( New India Assurance Office) ഓഫീസില്‍ ഉണ്ടായ തീപിടിത്തം (Fire) അപകടമല്ലെന്നും കൊലപാതകമെന്നും പൊലീസ്. ഇതോടെ തീപിടിത്തത്തിന്റെ ദുരൂഹത നീങ്ങി. സംഭവത്തില്‍ രണ്ട് പേരാണ് വെന്തുമരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസിലെത്തിയ ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമന്‍ ബിനുവെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മരിച്ച ഇന്‍ഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുമായി സുഹൃത്തുക്കളായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. കഴിഞ്ഞ മാസമായി വഴക്കിനെ തുടര്‍ന്ന് ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയായിരുന്നു. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലെത്തി ബിനുവാണ് മണ്ണെണ്ണ കൊണ്ട് ഒഴിച്ച് തീ കത്തിച്ചത്. പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നതോടെ രണ്ടാം നിലയിലുള്ള സ്ഥാപനത്തിലേക്ക് കയറി തീ കെടുത്താന്‍ പോലും പ്രദേശവാസികള്‍ക്ക് കഴിഞ്ഞില്ല. തീയും പുകയും അതിവേഗം ആളിപ്പടര്‍ന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പിന്നാലെ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ച് ദൂരത്തേക്ക് തെറിച്ചു. 

ആളിപ്പടര്‍ന്ന തീ പ്രദേശവാസികളും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ ഓഫീസില്‍ നിന്ന് കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് ആദ്യം വ്യക്തമായിരുന്നുന്നില്ല. 

സ്ഥലം പരിശോധിച്ചപ്പോള്‍ സംശയമായി. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലായതോടെ, വൈഷ്ണയുടെ സഹോദനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായത്. നാല് മാസം മുമ്പ് ഇതേ സ്ഥാപനത്തില്‍ വെച്ച് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നാണ് ലഭിച്ച വിവരം.

ഫോറന്‍സിക് പരിശോധനയില്‍ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ മൃതദേഹം ബിനുവിന്റേതാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, തീ ആളിപ്പടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസും ഇവിടത്തെ ഫര്‍ണിച്ചറുകളുമടക്കം പൂര്‍ണമായി കത്തിനശിച്ചു. റോഡരികില്‍ താഴത്തെ നിലയിലെ സ്ഥാപനങ്ങള്‍ക്ക് ഒന്നും സംഭവിക്കാത്തതിനാല്‍ മറ്റൊരു ദുരന്തം ഒഴിവായി.
 

#arson #murder #Kerala #insurancefire #pappanamcode #crime #investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia