മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവം; അമ്മ കസ്റ്റഡിയില്‍
Mar 10, 2021, 08:55 IST
കുണ്ടറ: (www.kvartha.com 10.03.2021) മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യ(24)യെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഭര്‍ത്താവ് ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി. പിന്നീട് കുഞ്ഞ് കരഞ്ഞപ്പോള്‍ ബകറ്റിലെ വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രസവത്തെ തുടര്‍ന്ന് ദിവ്യയ്ക്ക് മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Keywords: News, Kerala, Mother, Baby, Girl, Killed, Police, Crime, Custody, Medical College, Three and half year old baby found dead in bucket at Thiruvananthapuram
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.