ഛത്തീസ്ഗഡില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി; കല്ല് കൊണ്ട് തലയ്ക്കടിച്ചും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തിയതെന്ന് പൊലീസ്

 


റായ്പൂര്‍: (www.kvartha.com 01.04.2022) ഛത്തീസ്ഗഡില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ദുഹ്തി ബായി(60), മകന്‍ അമൃത്ലാല്‍(30), ചെറുമകള്‍ അമൃത ഭായ്(15) എന്നിവരാണ് മരിച്ചത്. കല്ല് കൊണ്ട് തലയ്ക്കടിച്ചും വാളുകൊണ്ട് വെട്ടിയുമാണ് ആക്രമി കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. റായ്ഗഡിലെ ധവൈദന്ദ് ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.

ഛത്തീസ്ഗഡില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി; കല്ല് കൊണ്ട് തലയ്ക്കടിച്ചും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തിയതെന്ന് പൊലീസ്

കഴിഞ്ഞ മാസം പുതിയൊരു കുടുംബം ഗ്രാമത്തില്‍ താമസത്തിനെത്തി. കൊല്ലപ്പെട്ട കുടുംബവും പുതിയ താമസക്കാരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈ വൈരാഗ്യമാവാം കൂട്ടക്കൊലയ്ക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. പ്രഥമദൃഷ്ട്യാ മൂന്നുപേരെ കൊലപ്പെടുത്തിയത് കല്ലുകളോ സമാനമായ വസ്തുക്കളോ ഉപയോഗിച്ചാണെന്ന് പൊലീസ് പറഞ്ഞു.

ഫോറന്‍സിക് സംഘത്തിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords:  News, National, Crime, Killed, Death, Found Dead, Police, Family, Case, Three members of a family found dead in Chhattisgarh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia