Man Died | തൃശൂരില്‍ ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്, സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി

 


തൃശൂര്‍: (www.kvartha.com) ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി വാസുദേവന്‍ (56) ആണ് മരിച്ചത്. വാസുദേവന്റെ സുഹൃത്ത് ജയനും വെട്ടേറ്റു. ഇയാളെ ഗുരുതര പരുക്കുകളോടെ തൃശൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇരുവരെയും വെട്ടിയ ഗിരീഷ് എന്നയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തില്‍ ജോലിക്ക് പോയത്. ഇവിടെ വെച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

Man Died | തൃശൂരില്‍ ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്, സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി

വെട്ടേറ്റ വാസുദേവന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പിന്നാലെയാണ് ഓടോറിക്ഷാ ഡ്രൈവറായ ജയനേയും വെട്ടിയത്. ചെറുതുരുത്തി പൊലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അതേസമം കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords: Thrissur, News, Kerala, Police, Crime, Killed, Death, Thrissur: 56 year old killed by man; One injured.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia