Killed | 'മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയം, 3 ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്നു'
Aug 11, 2023, 10:33 IST
തൃശൂര്‍: (www.kvartha.com) ചേറൂര്‍ കല്ലടിമൂലയില്‍ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ചു. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വിയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയ ഭര്‍ത്താവ് ഉണ്ണികൃഷ്ണ(50)നെ കസ്റ്റഡിയിലെടുത്തു. ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പ്രവാസിയായ ഭാര്‍ത്താവ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.
പൊലീസ് പറയുന്നത്: പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്നുദിവസം മുമ്പാണ് വിദേശത്തുനിന്നും നാട്ടില്‍ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണം. ഒരു കോടിയോളം രൂപ ഇയാള്‍ നാട്ടിലേക്ക് ഭാര്യയുടെ അകൗണ്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഇയാണ് സംശയത്തിന് കാരണം.
വ്യാഴാഴ്ച (10.08.2023) രാത്രിയാണ് സംഭവം നടന്നത്. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയല്‍പക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. വീട്ടില്‍ ഈ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. കൊല നടത്തിയതിന് ശേഷം ഇയാള്‍ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മൃതദേഹം തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഉണ്ണിക്കൃഷ്ണന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
Keywords: News, Kerala, Kerala-News, Crime, Crime-News, Thrissur, Expatriate, Killed, Housewife, Woman, Viyyur Police Station, Thrissur: Expatriate killed woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.