Woman Died | 'മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന് തീകൊളുത്തിയ അമ്മ മരിച്ചു'; 53 കാരന് അറസ്റ്റില്‍
Sep 22, 2022, 10:04 IST
പുന്നയൂര്‍ക്കുളം: (www.kvartha.com) മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മദ്യ ലഹരിയില്‍ മകന് തീകൊളുത്തിയ അമ്മ വെന്തുമരിച്ചതായി പൊലീസ്. സാരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ ചമ്മന്നൂര്‍ ലക്ഷംവീട് കോളനി റോഡ് തലക്കാട്ടില് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശ്രീമതി (75)യാണ് മരിച്ചത്. അക്രമം നടത്തിയ മകന് മനോജിനെ (53) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വ രാത്രി 10 മണിയോടെയാണ് സംഭവം. മദ്യപിച്ചു സ്ഥിരതയില്ലാതെ മനോജ് വീണ്ടും മദ്യം വാങ്ങാന്‍ അമ്മയോട് പണം ചോദിച്ചതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് മനോജ് തീകൊളുത്തുകയായിരുന്നുവെന്ന് ശ്രീമതി പൊലീസില്‍ മൊഴി നല്കി.
ബഹളം കേട്ട് അയല്‍വാസി വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ അകലെ താമസിക്കുന്ന മകള്‍ എത്തിയാണ് പൊലീസിന്റെ സഹായത്തോടെ ശ്രീമതിയെ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തേക്ക് മാറ്റി. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീമതി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശ്രീമതിയും മനോജും മറ്റൊരു മകന് സജിയുമാണ് വീട്ടില്‍ താമസം. വലിയ ഭൂസ്വത്തുള്ള കുടുംബമാണ് ഇവരുടേത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വാഹനാപകടത്തില്‍ സജിയുടെ ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. മനോജും സജിയും ജോലിക്ക് പോകുന്നില്ല. മദ്യത്തനടിമയായ മനോജ് ദീര്‍ഘകാലമായി മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മദ്യം വാങ്ങാന്‍ പണം കൊടുക്കാത്തതിന്റെ പേരില്‍ പ്രതി അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.