Robbery | മൊബൈല്‍ കട കുത്തിതുറന്ന് കവര്‍ച; 10 ലക്ഷത്തോളം രൂപ വിലയുള്ള ഫോണുകള്‍ മോഷണം പോയതായി പരാതി
തൃശൂര്‍: (www.kvartha.com) മൊബൈല്‍ കട കുത്തിത്തുറന്ന് കവര്‍ച. ലോകമലേശ്വരം സ്വദേശി ചെട്ടിയാട്ടില്‍ സംഗീതിന്റെ ഉടമസ്ഥതയില്‍ ഉള്ള പെന്റ മൊബൈല്‍സിലാണ് കവര്‍ച നടന്നത്. 10 ലക്ഷത്തോളം രൂപ വിലയുള്ള ഫോണുകള്‍ മോഷണം പോയതായി പരാതിയില്‍ പറയുന്നു. രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്ന് ഉടമ പറഞ്ഞു.
സ്ഥാപനത്തിന്റെ ഗ്ലാസ് ഡോറിലെയും, ഷടറിലെയും താഴുകള്‍ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തു കയറിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
Keywords: Thrissur, News, Kerala, Robbery, theft, Crime, Police, Complaint, Thrissur: Robbery at mobile shop.