Arrest | കണ്ണൂർ അതിർത്തിയിൽ ഹാഷിഷ് ഓയിൽ പിടികൂടി; യുവാവ് അറസ്റ്റിൽ

 
Seized cannabis and hash oil at Kootupuzha checkpost.
Seized cannabis and hash oil at Kootupuzha checkpost.

Photo: Arranged

● വാഹന പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
● 1.570 ഗ്രാം കഞ്ചാവും 306 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
● ബംഗളൂരുവിൽ നിന്നാണ് ലഹരി കടത്തിയത്.

കണ്ണൂർ : (KVARTHA) കേരള- കർണാടക അതിർത്തിയായ കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ.

കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാലിൻ്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി ധനഞ്ജയൻ്റെ മേൽനോട്ടത്തിൽ ഇരിട്ടി സി ഐ കുട്ടികൃഷ്ണൻ, എസ് ഐ ഷറഫുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് സരിത്ത് സെബാസ്റ്റ്യൻ പിടിയിലായത്.

1.570 ഗ്രാം കഞ്ചാവ്, 306 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതി.

ഈ വാർത്ത ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

A Thrissur native was arrested at the Kootupuzha checkpost on the Kerala-Karnataka border with 1.570 grams of cannabis and 306 grams of hash oil, which he was transporting from Bangalore.

#KeralaNews, #DrugSeizure, #Kannur, #BorderCheckpost, #HashOil, #Crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia