Suspended | ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിച്ച് അധ്യാപിക; വീഡിയോ വൈറലായതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു
Dec 21, 2022, 19:57 IST
ചെന്നൈ: (www.kvartha.com) ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിച്ചതിന് അധ്യാപികയെ തമിഴ്നാട് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. തമിഴ് നാട്ടിലെ കടലൂര്‍ ജില്ലയിലെ ചിദംബരത്തിനടുത്തുള്ള കുമരച്ചിയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. കണ്ണഗി എന്ന അധ്യാപിക വിദ്യാര്‍ഥിയുടെ തലയിലും കൈകളിലും വടികൊണ്ട് ആവര്‍ത്തിച്ച് അടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
അധ്യാപിക കുട്ടിയെ തല്ലുന്നത് മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കുന്നതും കുട്ടിയെ പോത്തെന്ന് വിളിക്കുന്നതും വീഡിയോയില്‍ കാണാം. അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി കടലൂര്‍ ജില്ലാ ചീഫ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ എം രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം അധ്യാപികയ്ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടില്ല.
2007-ല്‍ എം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ തമിഴ് നാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിച്ചിരുന്നു.

Keywords: Latest-News, National, Top-Headlines, Tamil Nadu, Assault, Crime, Student, Social-Media, Viral, Video, TN govt school teacher suspended for corporal punishment on Class 1 student.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.