Theft | കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ 2 യുവാക്കള്‍ റിമാന്‍ഡില്‍

 
Police officers with arrested bike thieves in Kannur
Police officers with arrested bike thieves in Kannur

Photo: Arranged

● കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. 
● ഈ മാസം ഒമ്പതിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.
● ഇടുക്കി സ്വദേശിയുടെ ഹോണ്ട യൂണികോണ്‍ ബൈക്കാണ് മോഷ്ടിച്ചത്. 

കണ്ണൂര്‍: (KVARTHA) റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം അഖില്‍ (32), അഴീക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി വി അനസ് (24) എന്നിവരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ടൗണ്‍ സിഐ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഈ മാസം ഒമ്പതിന് രാവിലെ ഒമ്പത് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി സ്വദേശിയായ അഫ്‌സല്‍ റഹ്‌മാന്റെ ഹോണ്ട യൂണികോണ്‍ ബൈക്കാണ് മോഷ്ടിച്ചത്. അഫ്‌സല്‍ റെയില്‍വെ സ്റ്റേഷന്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തിയിട്ട് നാട്ടിലേക്ക് പോയിരുന്നു. തിരികെ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന് അഫ്‌സല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. അറസ്റ്റിലായ പ്രതികള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Two individuals have been arrested in Kannur for stealing a bike near the railway station. The accused were identified based on CCTV footage and have been linked to several other theft cases.

#BikeTheft #Kannur #Arrest #CrimeNews #KeralaNews #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia