ഇന്‍സ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയം സ്ഥാപിച്ചു; പിന്നാലെ പ്രണയം നടിച്ച് വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട് എടുത്ത് നഗ്നത പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാക്കളെ കുടുക്കി പ്ലസ് വണ്‍ വിദ്യാര്‍ഥിനി

 


തൃശൂര്‍: (www.kvartha.com 07.12.2021) ഇന്‍സ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയം സ്ഥാപിച്ചു, പിന്നാലെ പ്രണയം നടിച്ച് വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട് എടുക്കുകയും നഗ്നത പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കളെ തന്ത്രപൂര്‍വം കുടുക്കി പ്ലസ് വണ്‍ വിദ്യാര്‍ഥിനി.

ഇന്‍സ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയം സ്ഥാപിച്ചു; പിന്നാലെ പ്രണയം നടിച്ച് വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട് എടുത്ത് നഗ്നത പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാക്കളെ കുടുക്കി പ്ലസ് വണ്‍ വിദ്യാര്‍ഥിനി

ഫോടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടിയുള്ള പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശികളായ മുഹമ്മദാലി, ഇര്‍ശാദ് എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഇന്‍സ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് യുവാക്കള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായി. പിന്നാലെ പ്രണയം നടിച്ച്, വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോടെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വീഡിയോ കോളില്‍ നഗ്നത പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി.

എന്നാല്‍ ഭീഷണിക്ക് മുന്നില്‍ പതറാതെ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരം മലപ്പുറത്ത് നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. യുവാക്കളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പെണ്‍കുട്ടികളെ ഇത്തരത്തില്‍ ലൈംഗിക ചുണഷത്തിന് ഇരയാക്കിയതായി വ്യക്തമായിട്ടുണ്ട്. പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Two arrested on charge of assaulting Minor Girl, Thrissur, News, Local News, Crime, Criminal Case, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia