Smuggling | ചന്ദനമുട്ടികളുമായി പിടിയിലായ 2 പേർ റിമാൻഡിൽ

 
Two men arrested with sandalwood logs in Thaliparamba, Kerala. Sandalwood logs seized.
Two men arrested with sandalwood logs in Thaliparamba, Kerala. Sandalwood logs seized.

Photo: Arranged

● 13 കിലോഗ്രാം ചന്ദനമുട്ടികളും 6.5 കിലോഗ്രാം ചെത്ത്പൂളുകളും കണ്ടെടുത്തു.
● പാവന്നൂർകടവിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
● സ്കൂട്ടറിലാണ് പ്രതികൾ ചന്ദനമുട്ടികൾ കടത്തിയിരുന്നത്.

കണ്ണൂർ: (KVARTHA) തളിപ്പറമ്പിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന ചന്ദനമുട്ടികളുമായി പിടിയിലായ രണ്ടുപേരെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എം.പി അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

13 കിലോഗ്രാം ചന്ദനമുട്ടികളും 6.5 കിലോഗ്രാം ചെത്ത്പൂളുകളും സ്കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പാവന്നൂർകടവിൽ വെച്ച് ഇവരെ പിടികൂടിയത്. പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതി (മൂന്ന്) മുൻപാകെയാണ് ഹാജരാക്കി റിമാൻഡ് ചെയ്തത്.

തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി.സനൂപ്കൃഷ്ണന്റെ നിർദേശപ്രകാരം ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ, സ്പെഷ്യൽ ഡ്യൂട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.വി.രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഫാത്തിമ, എ.സി.ജംഷാദ്, സുജിത്ത് രാഘവൻ, വാച്ചർമാരായ സി.കെ.അജീഷ്, ആർ.കെ.രജീഷ്, അഖിൽ ബിനോയ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Two individuals were arrested in Thaliparamba for attempting to smuggle sandalwood logs on a scooter.  They were caught with 13 kg of sandalwood and 6.5 kg of Chethupoolu at Pavannurkadavu. The accused were presented in Kannur court and remanded.

#SandalwoodSmuggling #Arrest #KeralaNews #Crime #Thaliparamba #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia