അഴിമതി വിരുദ്ധ ഹെല്‍പ് ലൈന്‍ തുടങ്ങി രണ്ടാം ദിവസം വനിതാ ജീവനക്കാരിക്ക് 'പണികിട്ടി'; 'സര്‍കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 5 ലക്ഷത്തോളം രൂപ'

 


ചണ്ഡീഗഡ്: (www.kvartha.com 26.03.2022) പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ 'അഴിമതി വിരുദ്ധ ഹെല്‍പ് ലൈന്‍' ആരംഭിച്ചതിന്റെ രണ്ടാം ദിവസം, സര്‍കാര്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വനിതാ ജീവനക്കാരി പിടിയിലായി. 4.8 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ, ജലന്ധര്‍ തഹസില്‍ദാര്‍ ഓഫീസിലെ ക്ലര്‍ക് മീനുവിനെ വിജിലന്‍സ് ബ്യൂറോ (വിബി) അറസ്റ്റ് ചെയ്തു. ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ച മാര്‍ച് 23ന് ക്ലര്‍കിനെ കുറിച്ച് പരാതി ലഭിച്ചിരുന്നു.

പ്ലസ്ടു വരെ പഠിച്ച മകള്‍ക്ക് ജലന്ധര്‍ ഡെപ്യൂടി കമീഷനറുടെ ഓഫീസില്‍ ക്ലര്‍ക് ജോലി തരാമെന്ന് മീനു വാക്ക് നല്‍കിയിരുന്നതായി പരാതിക്കാരനായ സുരീന്ദര്‍ കുമാര്‍ ആരോപിക്കുന്നു. 'പച്ചക്കറി വില്‍പനക്കാരനായ ഞാന്‍ പത്ത് മാസം മുമ്പ് ഒരു വിവാഹചടങ്ങില്‍ വച്ചാണ് അകന്ന ബന്ധുവായ മീനുവിനെ കണ്ടുമുട്ടിയത്. ജോലിക്കായി മീനു മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. അത്രയും പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞു. എന്നാല്‍ പണം ചെറിയ ഗഡുക്കളായി നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. 2021 മെയ് 14 ന് ഞാന്‍ മീനുവിന് 40,000 രൂപ നല്‍കി, നാല് ദിവസത്തിന് ശേഷം 80,000 രൂപ കൂടി നല്‍കി. വാട്‌സ്ആപില്‍ പണം ലഭിച്ചതായി മീനു പറയുകയും ചെയ്തു, അതിന്റെ തെളിവ് എന്റെ മകളുടെ പക്കലുണ്ട്,' സുരീന്ദര്‍ കുമാര്‍ പറഞ്ഞു.

അഴിമതി വിരുദ്ധ ഹെല്‍പ് ലൈന്‍ തുടങ്ങി രണ്ടാം ദിവസം വനിതാ ജീവനക്കാരിക്ക് 'പണികിട്ടി'; 'സര്‍കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 5 ലക്ഷത്തോളം രൂപ'

ഭാര്യയുടെ അകൗണ്ടില്‍ നിന്ന് 1.1 ലക്ഷം രൂപയും മകന്റെ അകൗണ്ടില്‍ നിന്ന് 50,000 രൂപയും മറ്റ് രണ്ട് തവണയായി വീണ്ടും 50,000 രൂപ വീതം നല്‍കിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. വീട്ടില്‍ വന്ന് മീനു ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നും അതിന്റെ വീഡിയോ കുമാര്‍ ഹാജരാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് 2021 ജൂണ്‍ 19 ന് മകള്‍ക്ക് വാട്‌സ്ആപില്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചെങ്കിലും അത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി.

വ്യാജ ഉത്തരവുമായി മീനുവിനെ സമീപിച്ചപ്പോള്‍ പണം ഗഡുക്കളായി തിരികെ നല്‍കാമെന്ന് ആദ്യം ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന് സുരീന്ദര്‍ കുമാര്‍ പറഞ്ഞു. 'എന്റെ പരാതിയില്‍ നടപടിയെടുത്തതിന് സര്‍കാരിനോട് നന്ദിയുണ്ട്. ഉയര്‍ന്ന പലിശയ്ക്കാണ് ഞാന്‍ പണം കടംവാങ്ങിയത്,' -സുരീന്ദര്‍ കുമാര്‍ പറഞ്ഞു.

പ്രതി മീനു രണ്ട് മാസം ഗര്‍ഭിണിയാണെന്നും ആശുപത്രിയില്‍ കഴിയുന്ന അവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങിമെന്നുമാണ് വിവരം. മന്ത്രിമാരോ, എംഎല്‍എമാരോ, സര്‍കാര്‍ ഉദ്യോഗസ്ഥരോ പൊതുസേവനത്തിന് കൈക്കൂലി ആവശ്യപ്പെട്ടാല്‍ ആര്‍ക്കും പരാതി നല്‍കാമെന്ന് ഹെല്‍പ് ലൈന്‍ ആരംഭിക്കുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Keywords:  News, National, Woman, Arrest, Arrested, Police, Crime, Fraud, Job, Two days after launch of 'anti-corruption helpline' woman clerk arrested for taking Rs 4.8L bribe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia