Crime | 'മകൾ പ്രണയിച്ച് വിവാഹിതയായി', പ്രകോപിതനായ പിതാവും കൂട്ടാളികളും ഭർതൃമാതാവിനെ വെട്ടിപ്പരുക്കേൽപിച്ചതായി പരാതി; 2 പേർ പിടിയിൽ
May 7, 2024, 16:45 IST
കണ്ണൂർ: (KVARTHA) മാതമംഗലത്ത് യുവാവ് പ്രണയിച്ച് വിവാഹം ചെയ്തതിന്റെ ദുരഭിമാനവിരോധത്തില്‍ വധുവിന്റെ പിതാവിൻ്റെ നേതൃത്വത്തിൽ അക്രമം അഴിച്ചു വിട്ടതായി പരാതി. വരന്റെ പിതാവിനെ മര്‍ദിക്കുന്നതുകണ്ട് തടയാനെത്തിയ മാതാവിന് വെട്ടേറ്റതായും പരാതിയുണ്ട്. മൂന്ന് പേർക്കെതിരെ വധശ്രമത്തിന് പെരിങ്ങോം പൊലീസ് കേസെടുത്തു. ഇതിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. വരൻ്റെ മാതാവ് എരമം പേരൂല്‍ കിഴക്കേക്കരയിലെ എം വി ലീല (63) ക്കാണ് വെട്ടേറ്റത്.
< !- START disable copy paste -->
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പരാതിയിൽ പവിത്രന്‍ (48), വിനോദ് (45), കൂടെയുണ്ടായിരുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പൊലീസ് കേസെടുത്തത്. പവിത്രനേയും വിനോദിനേയും ചൊവ്വാഴ്ച പുലർച്ചെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസികളായ പവിത്രന്റെ മകളെ ലീലയുടെ മകന്‍ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ വിരോധമാണ് വീട് കയറി അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
പരാതിക്കാരിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ പ്രതികൾ ഭര്‍ത്താവ് രവീന്ദ്രനെ തള്ളിയിട്ട് കാലുകൊണ്ട് ചവിട്ടുന്നത് തടയാനെത്തിയപ്പോഴാണ് പരാതിക്കാരിയുടെ തലയ്ക്ക് വാക്കത്തി കൊണ്ട് വെട്ടേറ്റതെന്നാണ് ഇരകൾ പറയുന്നത്. എല്ലാറ്റിനേയും വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് കത്തിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ലീലയെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരാതിക്കാരിയായ ലീലയുടെ മകനും മുഖ്യപ്രതിയായ പവിത്രന്റെ മകളും തമ്മിലുള്ള പ്രണയത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹിതരായിരുന്നു. ഇതിന് ശേഷം ഇരുവരും അകലെയുള്ള വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് യുവാവും ഭാര്യയും വീട്ടിലെത്തിയത്. വിവരമറിഞ്ഞെത്തിയ വധുവിന്റെ വീട്ടുകാര്‍ അടുക്കളയിലൂടെ വീടിനകത്ത് കടന്നാണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. മൂന്നാം പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Keywords: News, Malayalam News, Kerala News, Kannur, Mathamangalam, Crime, Marriage, Kannur Govt Medical College, Two held in assault case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.