Journalists Shot Dead | കൊളംബിയയില്‍ 2 മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
ബൊഗോട: (www.kvartha.com) വടക്കന്‍ കൊളംബിയയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. ഒരു ഓന്‍ലൈന്‍ റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ലൈനര്‍ മോന്‍ഡെറോ, ഓന്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റിന്റെ ഡയറക്ടര്‍ ദിലിയ കോന്‍ട്രേസ് എന്നിവരാണ് മരിച്ചത്.
ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബൈക്കില്‍ എത്തിയ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെന്റ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ഹൈവേയിലൂടെ കാറില്‍ പോകവേ ബൈകില്‍ എത്തിയ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം, പരിപാടിക്കിടെ മോന്‍ഡെറോയും മറ്റ് ചിലരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി മഗ്ദലീന പൊലീസ് കമാന്‍ഡര്‍ പറഞ്ഞു. ഇതോടെ അവര്‍ സംഭവസ്ഥലത്ത് നിന്നും മടങ്ങി. മടക്കയാത്രയ്ക്കിടെ ഇരുവര്‍ക്കും വെടിയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.