Arrest | കൂട്ടുപുഴയില്‍ മയക്കുമരുന്ന് കടത്തവെ 2 യുവാക്കള്‍ എക്‌സൈസ് പിടിയില്‍
ഇരിട്ടി: (KVARTHA) കൂട്ടുപുഴയില്‍ (Koottupuzha) വീണ്ടും വന്‍ മയക്കുമരുന്ന് (Drugs) വേട്ട. കൂട്ടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബയുടെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂര്‍ നിന്നും വടകരയിലേക്ക് പോകുന്ന കെ എല്‍ 77 ആ 8061 സ്വിഫ്റ്റ് കാറില്‍നിന്നും, കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും (Methamphetamine) 12.90 ഗ്രാം കഞ്ചാവും (Cannabis) പിടികൂടി.
വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാക്കളാണ് പരിശോധനയില്‍ കുടുങ്ങിയത്. അമല്‍ രാജ് പി (32), പി. അജാസ് (32) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹന പരിശോധനയ്ക്ക് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി മനോജ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ശ്രീകുമാര്‍ വി പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫെമിന്‍ ഇ എച്ച്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ദൃശ്യ ജി, ഡ്രൈവര്‍ ജുനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
#KeralaDrugs #DrugSeizure #Arrest #Koottupuzha #ExciseDepartment