3 വയസുകാരനായ മകനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ 2 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി

 


ഭിന്ദ്: (www.kvartha.com 26.03.2022) മൂന്നു വയസുകാരനായ മകനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ 24 കാരിയാണ് ബലാത്സംഗത്തിനിരയായത്.

3 വയസുകാരനായ മകനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ 2 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഭിന്ദ് ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെ മെഹ്ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികളായ വിക്രം (28), കൃഷ്ണ ശര്‍മ (30) എന്നിവര്‍ പരാതിക്കാരിയുടെ മൂന്ന് വയസ്സുള്ള മകനെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മാറിമാറി ബലാത്സംഗം ചെയ്യുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിംഗ് ചൗഹാന്‍ പറഞ്ഞു.

ബലാത്സംഗത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: T wo Molest woman after threatening to kill her minor son in MP village, Madya Pradesh, News, Local News, Molestation, Criminal Case, Crime, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia