Accident | രണ്ട് മാസം പ്രായമുള്ള കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി ദാരുണമായി മരിച്ചു
Feb 23, 2025, 16:10 IST


Representational Image Generated by Meta AI
● കുഞ്ഞിന് പാൽ നൽകിയ ശേഷം അമ്മ ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു.
● പിന്നീട് കുഞ്ഞിന് അനക്കമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു.
● ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● സംഭവത്തിൽ കടയ്ക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
കൊല്ലം: (KVARTHA) കടയ്ക്കലിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരണമടഞ്ഞു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ - റിനി ദമ്പതികളുടെ മകൾ 'അരിയാന' യാണ് മരിച്ചത്.
കുഞ്ഞിന് പാൽ നൽകിയ ശേഷം അമ്മ ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിന് അനക്കമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കടയ്ക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ അകാല മരണം നാടിനെ കണ്ണീരിലാഴ്ത്തി.
A two-month-old baby from Kollam tragically passed away after milk got stuck in the throat. Despite attempts to save her, the baby could not be revived.
#InfantDeath #KollamNews #MilkAccident #TragicDeath #Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.