നഷ്ടപരിഹാര തുക കൈക്കലാക്കാന്‍ 21കാരനെ കൊന്ന് കഷണങ്ങളാക്കി മൃതദേഹാവശിഷ്ടം പലയിടത്തായി ഉപേക്ഷിച്ചു; അതിക്രൂരമായി കൊലപാതകം നടത്തിയ കമിതാക്കളായ യുവതികളെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു

ലിസ്ബണ്‍: (www.kvartha.com 07.04.2020) നഷ്ടപരിഹാര തുക കൈകലാക്കാന്‍ 21കാരനെ കൊന്ന് കഷണങ്ങളാക്കി മൃതദേഹാവശിഷ്ടം പലയിടത്തായി ഉപേക്ഷിച്ച കേസില്‍ പ്രതികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ഗാര്‍വ് സ്വദേശിയും സുരക്ഷാ ജീവനക്കാരിയുമായ മരിയ മാല്‍വേര(19) നേഴ്‌സ് ആയ മരിയാന ഫോന്‍സെക(23) എന്നിവരെ പോര്‍ച്ചുഗീസ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്തത്. അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസിനെ(21)യാണ് ഇവര്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത് .

നഷ്ടപരിഹാര തുക കൈക്കലാക്കാന്‍ 21കാരനെ കൊന്ന് കഷണങ്ങളാക്കി മൃതദേഹാവശിഷ്ടം പലയിടത്തായി ഉപേക്ഷിച്ചു; അതിക്രൂരമായി കൊലപാതകം നടത്തിയ കമിതാക്കളായ യുവതികളെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു
Diogo(21)

മാര്‍ച്ച് 27 ന് അല്‍ഗാര്‍വിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഡിയോഗോയുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ സാഗ്രെസ്, തവിറ എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.

നഷ്ടപരിഹാര തുക കൈക്കലാക്കാന്‍ 21കാരനെ കൊന്ന് കഷണങ്ങളാക്കി മൃതദേഹാവശിഷ്ടം പലയിടത്തായി ഉപേക്ഷിച്ചു; അതിക്രൂരമായി കൊലപാതകം നടത്തിയ കമിതാക്കളായ യുവതികളെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു
Maria Malveria (19)

മാല്‍വേരയും ഫോന്‍സെകയും പ്രണയത്തിലായിരുന്നു. ഫോന്‍സെകയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് മാല്‍വേരയ്ക്ക് ഡിയോഗോയുമായും അടുപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് അമ്മയുടെ മരണത്തിന്റെ നഷ്ടപരിഹാരമായി 60000 പൗണ്ട് (ഏകദേശം 56 ലക്ഷത്തോളം രൂപ) ഡിയോഗോയ്ക്ക് ലഭിച്ചത്. ഇക്കാര്യമറിഞ്ഞ മാല്‍വേര ഡിയോഗോയില്‍നിന്ന് ഈ പണം കൈക്കലാക്കാനുള്ള തന്ത്രമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നഷ്ടപരിഹാര തുക കൈക്കലാക്കാന്‍ 21കാരനെ കൊന്ന് കഷണങ്ങളാക്കി മൃതദേഹാവശിഷ്ടം പലയിടത്തായി ഉപേക്ഷിച്ചു; അതിക്രൂരമായി കൊലപാതകം നടത്തിയ കമിതാക്കളായ യുവതികളെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു
Mariana Fonseca (23)

മാര്‍ച്ച് 20-ന് മാല്‍വേരയുടെ വീട്ടിലെത്തിയ ഡിയോഗോ ഒട്ടേറെ സമയം ഒപ്പം ചിലഴിച്ചു. ഇതിനിടെ ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് മാല്‍വേര യുവാവിനെ കൊലപ്പെടുത്തിയത്. നൃത്തത്തിനിടെ കസേരയില്‍ ഇരുത്തിയ ഡിയോഗോയെ കെട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഫോന്‍സെകയുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റി പലയിടത്തായി ഉപേക്ഷിച്ചു.

ഇതിനിടെ മൊബൈല്‍ ഫോണിന്റെ ലോക്ക് തുറന്ന് അക്കൗണ്ട് വഴി പണം തട്ടിയെടുക്കാന്‍ വിരലുകളും കൈപ്പത്തിയും മുറിച്ചുമാറ്റി. മാര്‍ച്ച് 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അല്‍ഗാര്‍വിന് സമീപത്തെ ടാവിരയില്‍നിന്നാണ് ഡിയോഗോയുടെ തല കണ്ടെത്തിയത്. ഉദരവും മറ്റുചില ഭാഗങ്ങളും ഒന്നരമണിക്കൂര്‍ ദൂരം യാത്രചെയ്താല്‍ എത്തുന്ന സാഗ്രസിലും കണ്ടെത്തി.

മൂര്‍ച്ചയേറിയ വാള്‍ ഉപയോഗിച്ചാണ് ഇരുവരും മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു. പ്രതികളായ രണ്ടുപേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയെന്നും പോലീസ് വക്താവ് അറിയിച്ചു.

Keywords:  News, World, Murder, Love, theft, Crime, Police, Case, Accused, Arrested, Dead Body, Portugal, Lisbon, Two women arrested on suspicion of killing and dismembering 21-year-old Algarve man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia