Domestic Violence | 'സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി'
● സെപാഹിജാല ജില്ലയിലെ മധുപൂരിൽ കോഴി ഫാം നടത്തുന്ന 51 കാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.
● പൊലീസ് ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി അറിയിച്ചു.
ത്രിപുര: (KVARTHA) സമൂഹമാധ്യമത്തിൽ ആൺ സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രം പങ്കുവച്ചതിൽ പ്രകോപിതനായ യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സെപാഹിജാല ജില്ലയിലെ മധുപൂരിൽ കോഴി ഫാം നടത്തുന്ന 51 കാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.
യുവാവും ഭാര്യയും ഒരു വർഷമായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. യുവാവ് തന്റെ രണ്ട് മക്കളോടൊപ്പം മധുപൂരിലും, യുവാവിനെതിരെ വിവാഹമോചന കേസ് ഫയല്‍ ചെയ്ത ഭാര്യ നേതാജിനഗറില്‍ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ദുർഗാപൂജ ആഘോഷങ്ങളുടെ സമയത്ത് യുവതി തന്റെ രണ്ട് ആൺ സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ കണ്ട് പ്രകോപിതനായ യുവാവ് ഭാര്യയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദുർഗാപൂജ ആഘോഷത്തിനു ശേഷം അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ചുവെന്നും പൊലീസ് പറയുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
പൊലീസ് ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
#TripuraMurder, #DomesticViolence, #SocialMedia, #CrimeNews, #PoliceInvestigation, #Durgapuja