Crime | 'ഞരമ്പുകളില്‍ വായുവും ഇന്‍സുലിനും കുത്തിവച്ചും അമിതമായ അളവില്‍ പാല്‍ നല്‍കിയും 7 നവജാതശിശുക്കളെ കൊലപ്പെടുത്തി'; നഴ്‌സ് കുറ്റക്കാരിയെന്ന് കണ്ടെത്തി

 


ലന്‍ഡന്‍: (www.kvartha.com) ഏഴ് നവജാതശിശുക്കളെ കൊല്ലുകയും ആറ് കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ നഴ്‌സ് കുറ്റക്കാരിയെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ചെസ്റ്റര്‍ ആശുപത്രിയിലെ ജീവനക്കാരി ലൂസി ലറ്റ്ബിയാണ് പ്രതി. 

പൊലീസ് പറയുന്നത്: കുഞ്ഞുങ്ങളുടെ ഞരമ്പുകളില്‍ വായുവും ഇന്‍സുലിനും കുത്തിവച്ചും അമിതമായ അളവില്‍ പാല്‍ നല്‍കിയുമാണ് കൊലപാതകങ്ങള്‍ നടത്തിയത്. 2015നും 2016നും ഇടയില്‍ കൗന്‍ടെസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡിലാണ് കൊലപാതം നടന്നത്. 13 കുട്ടികളെയാണ് ലൂസി കൊല്ലാന്‍ ശ്രമിച്ചത്. ഇവരില്‍ ആറുപേര്‍ രക്ഷപ്പെട്ടു. കുറ്റക്കാരിയാണെന്നും ജീവിക്കാന്‍ അര്‍ഹതയില്ലെന്നും എഴുതിയ നിരവധി കുറിപ്പുകള്‍ ലൂസിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. 

Crime | 'ഞരമ്പുകളില്‍ വായുവും ഇന്‍സുലിനും കുത്തിവച്ചും അമിതമായ അളവില്‍ പാല്‍ നല്‍കിയും 7 നവജാതശിശുക്കളെ കൊലപ്പെടുത്തി'; നഴ്‌സ് കുറ്റക്കാരിയെന്ന് കണ്ടെത്തി

അതേസമയം നഴ്‌സ് കുറ്റക്കാരിയാണെന്ന സംശയം ഉന്നയിച്ചവരില്‍ ഇന്‍ഡ്യന്‍ വംശജനായ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ രവി ജയറാമും ഉള്‍പ്പെടുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി. 2015 ജൂണില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചതിന് ശേഷമാണ് ആദ്യമായി സംശയം തോന്നിയതെന്ന് രവി ജയറാം പറയുന്നു. ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ പലതവണ മീറ്റിങുകള്‍ നടത്തി ആശങ്ക അറിയിച്ചതാണ്. എന്നാല്‍ 2017ലാണ് പൊലീസിനെ സമീപിക്കാന്‍ കഴിയുന്നത്. അങ്ങനെയാണ് ലൂസിക്കെതിരെയുള്ള അന്വേഷണം ആരംഭിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു.

Keywords: London, News, World, Nurse, Lucy Letby, Murder Case, London, Baby, Crime, Police, Doctor, Nurse Lucy Letby guilty of murdering seven babies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia