Unexpected Death | ക്ഷണിക്കപ്പെടാത്ത അതിഥിയായി ഇരട്ട മരണം; കണ്ണൂരിൽ വിവാഹ വീട് വിയോഗ ശോകത്തിൽ മുങ്ങി

 
 KT Beena and Lijo killed in wedding-related fatal accident
 KT Beena and Lijo killed in wedding-related fatal accident

Photo: Arranged

● ആഹ്ലാദാരവങ്ങൾ ഉയരേണ്ട വിവാഹ വീട്ടിൽ തളം കെട്ടിനിന്നത് മരണവാർത്തയറിഞ്ഞുള്ള നിശബ്ദതയാണ്.
● ആലപ്പുഴ സ്വദേശിനിയുമായി ഈ മാസം 18 ന് കല്യാണം നിശ്ചയിച്ചതായിരുന്നു.
● ബീനയുടെ മകൻ ആൽബിൻ്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു അപകടത്തിൽ മരിച്ച ലിജോബി (37) മംഗ്ളൂരിൽ നിന്നും ഉളിക്കലിൽ എത്തിയത്. 

കണ്ണൂർ: (KVARTHA) ക്ഷണിക്കപ്പെടാത്ത അതിഥിയായി മരണം കടന്നെത്തി വിവാഹ ഒരുക്കങ്ങൾക്കിടെ രണ്ട് ജീവൻ കവർന്നത് ഉളിക്കൽ കാലാങ്കി ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പ്രതിശ്രുത വരൻ്റെ മാതാവായ ബീനയെ അപകട മരണം തട്ടിയെടുത്തത് മകൻ്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ്. ഈ വാർത്ത വിശ്വസിക്കാനാവാതെ തരിച്ചു നിൽക്കുകയാണ് ഉളിക്കൽ കാലാങ്കിയിലെ വിവാഹ വീട്ടിലെത്തിയവർ.

ആഹ്ലാദാരവങ്ങൾ ഉയരേണ്ട വിവാഹ വീട്ടിൽ തളം കെട്ടിനിന്നത് മരണവാർത്തയറിഞ്ഞുള്ള നിശബ്ദതയാണ്. മകൻ്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നതിനിടെയാണ് ഉളിക്കൽ കലാങ്കി കയ്യോന്ന് പാറയിലെ കെ ടി ബീനയെയും (48) ഭർത്താവിൻ്റെ സഹോദരി പുത്രനായ ലിജോയെയും മരണം വാഹനാപകടത്തിൻ്റെ രൂപത്തിൽ പുലർകാലെ തട്ടിയെടുത്തത്.

 KT Beena and Lijo killed in wedding-related fatal accident

ബീനയുടെ മകൻ ആൽബിൻ്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു അപകടത്തിൽ മരിച്ച ലിജോബി (37) മംഗ്ളൂരിൽ നിന്നും ഉളിക്കലിൽ എത്തിയത്. മരിച്ച ബീനയുടെയും പരുക്കേറ്റ തോമസിൻ്റെയും ഏക മകനായ ആൽബിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ എറണാ കുളത്ത് പോയി വാങ്ങി മടങ്ങിവരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ട ബസിൻ്റെ പുറകിലിടിച്ച് തകർന്നത്. ആലപ്പുഴ സ്വദേശിനിയുമായി ഈ മാസം 18 ന് കല്യാണം നിശ്ചയിച്ചതായിരുന്നു. ഇതിനിടെയാണ് ദുരന്തം രണ്ടു പേരുടെ ജീവൻ അപഹരിച്ചത്.

#KannurNews #WeddingTragedy #DoubleDeath #FatalAccident #KeralaNews #RoadAccident



 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia