Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്; 19കാരന്‍ അറസ്റ്റില്‍

 


ലക്‌നൗ: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ 19കാരന്‍ അറസ്റ്റില്‍. സുധീര്‍ ഉപാധ്യായ് (19) യെയാണ് തിങ്കളാഴ്ച (21.08.2023) പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഭട്ടാരിയയിലാണ് സംഭവം.

പൊലീസ് പറയുന്നത്: ജൂണ്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 17കാരിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ സുരേമന്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. 

Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്; 19കാരന്‍ അറസ്റ്റില്‍

പെണ്‍കുട്ടി ചികിത്സയിലാണ്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 363,366, 276 വകുപ്പുകളും പോക്‌സോ നിയമവും പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Keywords:  Uttar Pradesh, News, National, Crime, Bateria, Accused Sudheer Upaday, Molestation, Minor Girl, Police Booked, UP: 19 year old boy arrested in molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia