Killed | 'ക്ഷീരകര്‍ഷകനായ 70കാരനെ തല്ലിക്കൊന്നു'; പിന്നില്‍ പശുക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് പൊലീസ്

 


ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ തര്‍ക്കഭൂമിയില്‍ പശുക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ക്ഷീരകര്‍ഷനെ തല്ലിക്കൊന്നതായി റിപോര്‍ട്. മഗ്ഗു റാം(70) ആണ് മരിച്ചത്. സംഭവത്തില്‍ മകനും ഗുരുതരമായി പരിക്കേറ്റു. ഒരു ബന്ധുവിനെതിരെ കേസെടുത്തിട്ടുണ്ട്. കുരേഭര്‍ മേഖലയിലെ സധോഭാരി ഗ്രാമത്തില്‍ ഞായറാഴ്ച (06.08.2023) രാത്രിയാണ് സംഭവം. 

പൊലീസ് പറയുന്നത്: തര്‍ക്കഭൂമിയില്‍ പശുവിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഞായറാഴ്ച തര്‍ക്കം രൂക്ഷമായതോടെ ചിലര്‍ വടികൊണ്ട് റാമിനെ ആക്രമിക്കുകയായിരുന്നു. പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ വിജയ്ക്ക് മര്‍ദനമേറ്റത്.

Killed | 'ക്ഷീരകര്‍ഷകനായ 70കാരനെ തല്ലിക്കൊന്നു'; പിന്നില്‍ പശുക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് പൊലീസ്

വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മഗ്ഗു റാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. റാമിന്റെ അനന്തരവന്‍ മണിക് ലാലിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. 

Keywords: UP, News, National, Killed, Injured, Crime, Police, UP: 70 year old man killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia