Bride Fires | വിവാഹവേദിയില്‍ ചടങ്ങിനിടെ തോക്കുയര്‍ത്തി മുകളിലേക്ക് വെടിയുതിര്‍ത്ത് വധു; വൈറലായി വീഡിയോ; കേസ്
Apr 10, 2023, 09:17 IST
ലക്നൗ: (www.kvartha.com) വിവാഹവേദിയില്‍ ചടങ്ങിനിടെ തോക്കുയര്‍ത്തി മുകളിലേക്ക് വെടിയുതിര്‍ത്ത് വധു. ആഘോഷവെടി വയ്ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. യുപിയിലെ ഹത്രസ് ജില്ലയിലുള്ള സലംപുര് ഗ്രാമത്തിലാണ് സമൂഹ മാധ്യമങ്ങളെ അമ്പരിപ്പിച്ച സംഭവം.
ഒരു ഗസ്റ്റ് ഹൗസില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹചടങ്ങിനിടെ വധുവും വരനും വേദിയില്‍ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇതിനിടെ തൊട്ടടുത്തു നില്ക്കുന്ന ആള് വധുവിന്റെ കയ്യിലേക്ക് തോക്ക് നല്കുന്നു. പെട്ടെന്ന് വധു തോക്കെടുത്ത് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. ആകാശത്തേക്ക് നാല് തവണ വെടിയുതിര്‍ത്തതിന് ശേഷം സമീപത്തുണ്ടായിരുന്ന യുവാവ് തോക്ക് വാങ്ങിക്കുകയായിരുന്നു.
വധു ഹത്രാസ് ജംക്ഷന് സ്വദേശിയാണെന്നും റിവോള്‍വര്‍ നല്കുന്ന യുവാവ് ഹത്രാസ് ജംക്ഷന് പ്രദേശത്തെ ഒരു ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതിക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. വിവാഹ ചടങ്ങിനിടെ വധുവിനെ വെടിവച്ച കേസില്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായി അമര്‍ ഉജ്ജല റിപോര്‍ട് ചെയ്യുന്നു.
The video went #viral while firing pistol bride
— Siraj Noorani (@sirajnoorani) April 8, 2023
The bride fired joy at a guest house in Salempur of Thana #Hathras Junction area
Bride's video of Harsh firing went viral on #socialmedia
The bride is a resident of village Nagla Sekha of Hasayan police stn area.#UttarPradesh pic.twitter.com/neXrJexBik
Keywords: News, National, National-News, Crime, Crime-News, Bride, Shot, Video, Social Media, Police, Case, Marriage, UP Crime: Bride fires bullets during wedding ceremony in Hathras; video goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.