Killed | അമ്മയെ ഉപദ്രവിക്കുന്നതിന്റെ വൈരാഗ്യം; 'ഉത്തര്‍പ്രദേശില്‍ 21 കാരന്‍ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു', അറസ്റ്റ്

 


ലക്‌നൗ: (www.kvartha.com) അമ്മയെ ഉപദ്രവിക്കുന്നതിന്റെ വൈരാഗ്യത്തില്‍ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്ന 21 കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വിക്രമജിത് റാവു, രാംകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് ഗ്രേറ്റര്‍ നോയിഡ ഡെപ്യൂടി പൊലീസ് കമീഷനര്‍ (ഡിസിപി) അശോക് കുമാര്‍ പറയുന്നത്: കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണം. സെപ്തംബര്‍ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. കുടുംബ വഴക്കിനെ തുടര്‍ന്ന് വിക്രംജിത് റാവു വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു ഫിലിം സ്റ്റുഡിയോയില്‍ എത്തിയ പ്രതി ജാസ്മിന്‍ പിതാവിനെ അക്രമിക്കുകയായിരുന്നു. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് റാവുവിന്റെ മുഖത്തും കഴുത്തിലും തലയിലും ജാസ്മിന്‍ വെട്ടി. നിലവിളി കേട്ട് എഴുന്നേറ്റ വിരമിച്ച റോഡ്വേസ് ജീവനക്കാരനായ മുത്തച്ഛന്‍ രാംകുമാറിനെയും ജാസ്മിന്‍ ആക്രമിച്ചു. തന്നെ തിരിച്ചറിയപ്പെടുമോയെന്ന ഭയത്തെ തുടര്‍ന്നാണ് രാംകുമാറിനെ ആക്രമിച്ചത്.

എന്നാല്‍ വെട്ടേറ്റിട്ടും രാംകുമാര്‍ ചലിക്കുന്നതുകണ്ട ജാസ്മിന്‍ രക്ഷപ്പെടുമോയെന്ന് ഭയന്ന് ചുറ്റിക കൊണ്ട് തലയില്‍ പലതവണ അടിക്കുകയും ചെയ്തു. തുടര്‍ന്ന് ആയുധങ്ങള്‍ ഒളിപ്പിച്ച ശേഷം മതില്‍ ചാടിക്കടന്ന് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയും, വീട്ടില്‍ എത്തിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങള്‍ കഴുകി കിടന്നുറങ്ങുകയുമായിരുന്നു.

അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നും ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി മൊഴി നല്‍കി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Killed | അമ്മയെ ഉപദ്രവിക്കുന്നതിന്റെ വൈരാഗ്യം; 'ഉത്തര്‍പ്രദേശില്‍ 21 കാരന്‍ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു', അറസ്റ്റ്

Keywords: News, Kerala, Kerala-News, Crime, Crime-News, UP News, Greater Noida News, Youth, Killed, Father, Son, Grandfather, Mother, UP Man Arrested in Murder Case. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia