Student Died | ദളിത് വിദ്യാര്‍ഥിയുടെ മരണം അധ്യാപകന്റെ മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി; ഫീസ് നല്‍കാത്തതിന്റെ പേരിലാണ് ആക്രമണമെന്നും ആരോപണം
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശ് ബാറയ്ചില്‍ ദളിത് വിദ്യാര്‍ഥിയുടെ മരണം അധ്യാപകന്റെ മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി. ഫീസ് നല്‍കാത്തതിന്റെ പേരിലാണ് 13കാരനെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.
സംഭവത്തില്‍ അധ്യാപകന്‍ അനുപം പതകിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമായ ആന്തരിക രക്തസ്രാവത്തിന് കാരണമായതായും ഇത് മരണത്തിലേക്ക് നയിച്ചതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
പ്രതിമാസം 250 രൂപ സ്‌കൂള്‍ ഫീസ് ഈടാക്കിയതിന്റെ പേരിലാണ് തന്റെ സഹോദരനെ അധ്യാപകന്‍ മര്‍ദിച്ചതെന്ന് സഹോദരന്‍ രാജേഷ് പറഞ്ഞു. എന്നാല്‍ ഫീസ് ഓണ്‍ലൈനില്‍ അടച്ചിട്ടുണ്ടെന്നും എന്നാല്‍ അധ്യാപകന്‍ ഇതറിയാതെ സഹോദരനെ ക്രൂരമായി മര്‍ദിച്ചെന്നും രാജേഷ് വ്യക്തമാക്കി.
Keywords: Lucknow, News, National, Student, attack, Teacher, Crime, Complaint, Treatment, UP: Student dies after attacked by teacher.