Woman Killed | ആവശ്യപ്പെട്ട ബൈക് സ്ത്രീധനമായി നല്‍കാത്തതിന് ക്രൂരത; '22കാരിയെ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് തല്ലിക്കൊന്ന് വീടിനടിയില്‍ കുഴിച്ചിട്ടു'

 


ലക്‌നൗ: (KVARTHA) ആവശ്യപ്പെട്ട ബൈക് സ്ത്രീധനമായി നല്‍കാത്തതിന് ക്രൂരത. ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് 22 കാരിയെ തല്ലിക്കൊന്ന് വീടിന്റെ തറയില്‍ കുഴിയെടുത്ത് സംസ്‌കരിച്ചതായി റിപോര്‍ട്. ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.

അനിതയെന്ന 22കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അന്നുമുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ അനിതയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു.

വീടിന്റെ തറയ്ക്കടിയില്‍ നിന്ന് മൃതദേഹം പുത്തെടുത്ത് പോസ്റ്റുമോര്‍ടത്തിനായി അയച്ചു. യുവതിയുടെ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. നിലവില്‍ ഒളിവിലാണ് പ്രതികള്‍. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Woman Killed | ആവശ്യപ്പെട്ട ബൈക് സ്ത്രീധനമായി നല്‍കാത്തതിന് ക്രൂരത; '22കാരിയെ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് തല്ലിക്കൊന്ന് വീടിനടിയില്‍ കുഴിച്ചിട്ടു'



Keywords: News, National, National-News, Crime, Crime-News, Post-Mortem, Dowry, Uttar Pradesh News, Azamgarh News, Jajmanpur Village, Motorcycle, Demand, Husband, Father-In-Law, UP woman killed; body buried beneath house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia