Killed | ദിനേന വീട്ടുജോലികള്‍ ചെയ്ത് നിരാശ; 'കിടപ്പിലായ അമ്മായിഅമ്മയെ മരുമകള്‍ പാത്രം കൊണ്ട് അടിച്ചു കൊന്നു'

 


ന്യൂഡെല്‍ഹി: (www.kvartha.com) വീട്ടുജോലികള്‍ ചെയ്ത് നിരാശ ബാധിച്ച മരുമകള്‍ കിടപ്പിലായ അമ്മായിഅമ്മയെ കൊലപ്പെടുത്തിതായി റിപോര്‍ട്. 86 -കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നെബ് സരായ് സ്വദേശിനിയായ ശര്‍മ്മിഷ്ഠ സോം (48) കൊലക്കുറ്റത്തിന് പൊലീസിന്റെ പിടിയിലായി. ഒരു പാത്രമെടുത്ത് അടിച്ചാണ് അമ്മായിഅമ്മയെ സ്ത്രീ കൊലപ്പെടുത്തിയതെന്ന് റിപോര്‍ടുകള്‍ പറയുന്നു. 

പൊലീസ് പറയുന്നത്: സ്വദേശിയായ ഒരാള്‍ വിളിച്ച് പൊലീസിനോട് സുഹൃത്തിന്റെ അപാര്‍ട്‌മെന്റില്‍ അവന്റെ അമ്മ ചോരയൊഴുക്കി കിടക്കുന്നു എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്ത് പൊലീസ് എത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍, മുഖത്തും തലയോട്ടിയിലും ഒന്നിലേറെ മുറിവുകളുമായി ഹാന്‍ഷി സോം അടുക്കളയിലെ തറയില്‍ കിടക്കുന്നതാണ് കണ്ടത്. 

കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ മകന്‍ സുരജിത് സോം, ഭാര്യ ശര്‍മ്മിഷ്ഠ, അവരുടെ 16 വയസുള്ള മകള്‍ ഇവരെല്ലാം 2014 മുതല്‍ നെബ് സരായിയിലാണ് താമസം. കൊല്‍കത സ്വദേശിയായ സുരജിത്തിന്റെ അമ്മ 2022 മാര്‍ച് വരെ തനിച്ചായിരുന്നു താമസം. എന്നാല്‍, അവരെ കുറിച്ച് ആകുലനായിരുന്ന സുരജിത് അവര്‍ക്ക് സ്വന്തം ഫ്‌ലാറ്റിന്റെ എതിര്‍വശത്തായി ഒരു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് നല്‍കി.

വയ്യായ്കയുണ്ടായിരുന്ന അമ്മ 2022 -ല്‍ ശുചിമുറിയില്‍ വീണു. അപ്പോള്‍ കൂടുതല്‍ വയ്യാതെയായി, പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കുന്നതും മറ്റും ബുദ്ധിമുട്ടായി. അങ്ങനെയാണ് അമ്മയെ തൊട്ടടുത്ത് താമസിപ്പിച്ചതെന്ന് സുരജിത് പറഞ്ഞു. അമ്മയുടെ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി സുരജിത്ത് അവരുടെ ഫ്‌ലാറ്റില്‍ സിസിടിവി കാമറ വച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, അതില്‍ മരണം നടന്ന ദിവസം സ്റ്റോറേജ് ഡിവൈസ് ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും മരണത്തില്‍ അയല്‍ക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ ഒന്നും ആദ്യം സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. വീണ് മരിച്ചതാകാമെന്നാണ് കരുതിയിരുന്നത്. പക്ഷേ, വിശദമായ പോസ്റ്റുമോര്‍ടം റിപോര്‍ട് വന്നപ്പോള്‍ സ്വാഭാവിക മരണമായിരിക്കാന്‍ സാധ്യത ഇല്ലെന്ന് ഡോക്ടര്‍ പറയുകയായിരുന്നു. 

പിന്നാലെ, വിശദമായ അന്വേഷണം നടന്നു. തന്റെ അമ്മയും മുത്തശ്ശിയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്ന് ശര്‍മ്മിഷ്ഠയുടെ മകളും പറഞ്ഞു. പിന്നീട്, സുരജിത് സിസിടിവിയുടെ മെമ്മറി കാര്‍ഡ് താന്‍ മാറ്റിവച്ചതാണ് എന്ന് പൊലീസിനോട് സമ്മതിച്ചു. അതില്‍ ശര്‍മ്മിഷ്ഠ കൊല്ലപ്പെട്ട സ്ത്രീ താമസിച്ചിരുന്ന വീട്ടിലേക്ക് പോകുന്നതും അവരെ പാത്രം വച്ച് അടിക്കുന്നതും പാത്രം തുണി ഉപയോഗിച്ച് തുടക്കുന്നതും എല്ലാം വ്യക്തമായി കാണാമായിരുന്നു. തെളിവ് കിട്ടിയതോടെ ശര്‍മ്മിഷ്ഠയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 

കുറേ കാലമായി പാചകവും മറ്റും വീട്ടുപണികളും തുടര്‍ച്ചയായി ചെയ്യുന്നതിന്റെ നിരാശയിലായിരുന്നു ശര്‍മ്മിഷ്ഠ. ആ നിരാശയായിരിക്കണം കൊലയിലേക്ക് നയിച്ചത്. എന്നാലും പെട്ടെന്ന് കൊല ചെയ്യാനായി എന്തെങ്കിലും പ്രകോപനം ഉണ്ടായതായി ഇതുവരെ തെളിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരുന്നു.

Killed | ദിനേന വീട്ടുജോലികള്‍ ചെയ്ത് നിരാശ; 'കിടപ്പിലായ അമ്മായിഅമ്മയെ മരുമകള്‍ പാത്രം കൊണ്ട് അടിച്ചു കൊന്നു'



Keywords:  News, National-News, National, Crime, Killed, Woman, Arrested, Police, Accused, Local-News, Crime-News Upset with household work woman killed Elder Woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia