നിയമപരമായ അനുമതിയില്ലാതെ വിദ്യാര്‍ഥിക്ക് വാക്‌സിന്‍ കുത്തിവച്ചതായി പരാതി; അധ്യാപിക അറസ്റ്റില്‍

 


അല്‍ബാനി: (www.kvartha.com 06.01.2022) മാതാപിതാക്കളുടെ സമ്മതമോ കുത്തിവെപ്പ് നല്‍കാന്‍ നിയമപരമായ അനുമതിയോ ഇല്ലാതെ 17കാരനായ വിദ്യാര്‍ഥിക്ക്‌വാക്‌സിന്‍ കുത്തിവച്ചെന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍. ന്യൂയോര്‍കിലെ ബയോളജി അധ്യാപികയായ ലോറ റുസോ(54)യാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിഞ്ഞ കുട്ടിയുടെ മാതാവ് അധികൃതരുമായി ബന്ധപ്പെട്ടതായി ന്യൂയോര്‍ക് പൊലീസ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു.  

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലോ അധികാരികളുടെയും മെഡികല്‍ വിദഗ്ധരുടെയും സാന്നിധ്യത്തിലോ വേണം കുത്തിവയ്പ് നടത്താന്‍. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു അധ്യാപിക വിദ്യാര്‍ഥിക്ക് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ലോറയ്ക്ക് എങ്ങനെയാണ് വാക്‌സിന്‍ ലഭിച്ചത് എന്ന കാര്യവും വ്യക്തമല്ല. വിദ്യാര്‍ഥിയുടെ മാതാപിതാക്കളില്‍ നിന്നും സമ്മതം നേടിയിരുന്നില്ലെന്നും റിപോര്‍ടുകള്‍ പറയുന്നു. 

നിയമപരമായ അനുമതിയില്ലാതെ വിദ്യാര്‍ഥിക്ക് വാക്‌സിന്‍ കുത്തിവച്ചതായി പരാതി; അധ്യാപിക അറസ്റ്റില്‍

പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന്, പുതുവത്സര തലേന്നാണ് റൂസോയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. അധ്യാപിക ഒരു മെഡികല്‍ പ്രൊഫഷണലോ അവര്‍ക്ക് വാക്‌സിനുകള്‍ നല്‍കാനുള്ള അധികാരമോ അല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം ലോറ റൂസോയെ ഹെറിക്സ് ഹൈ സ്‌കൂളിലെ സ്ഥാനത്തുനിന്നും നീക്കിയതായി സ്‌കൂള്‍ സൂപ്രണ്ട് ഡോ ഫിനോ സെലാനോ വ്യക്തമാക്കി.

Keywords:  News, World, New York, Teacher, Student, Vaccine, COVID-19, Police, Arrest, Arrested, Crime, US science teacher arrested for vaccinating 17-year-old student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia