Arrested | '3 വയസുള്ള മകനെ ഒരാഴ്ചയ്ക്കുള്ളില്‍ കൊലപ്പെടുത്താന്‍ അക്രമിയെ വാടകയ്ക്കെടുത്ത അമ്മ അറസ്റ്റില്‍'; വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തി നല്‍കി കുടുക്കിയത് വെബ്‌സൈറ്റ് ഉടമ, സംഭവം ഇങ്ങനെ

 


ഫ്‌ലോറിഡ: (www.kvartha.com) മൂന്ന് വയസുള്ള മകനെ ഒരാഴ്ചയ്ക്കുള്ളില്‍ കൊലപ്പെടുത്താന്‍ അക്രമിയെ വാടകയ്ക്കെടുത്ത അമ്മയെ അറസ്റ്റ് ചെയ്തതായി പൊലീസ്. 18 വയസുകാരിയായ ജാസ്മിന്‍ പേസ് എന്ന യുവതിയാണ് പിടിയിലായത്. 

ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തി നല്‍കി, വെബ്‌സൈറ്റ് ഉടമയാണ് യുവതിയെ കുടുക്കാന്‍ സഹായിച്ചത്. വാടക കൊലയാളികളെ ലഭ്യമാക്കുന്നതിനെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വെബ്‌സൈറ്റ് വഴിയാണ് ഇവര്‍ മകനെ കൊല്ലാന്‍ കൊലയാളിയെ അന്വേഷിച്ചത്. മൂന്ന് വയസുകാരനെ ഒരാഴ്ചയ്ക്കകം കൊല്ലണമെന്നായിരുന്നു ആവശ്യം. 

വൈകാതെ, വെബ്‌സൈറ്റില്‍ കുട്ടിയുടെ ഫോടോകളും മറ്റ് വിശദ വിവരങ്ങളുമെല്ലാം ഇവര്‍ നല്‍കി. ഇതോടെ വെബ്‌സൈറ്റ് ഉടമ വിവരം പൊലീസിന് കൈമാറി. വിവരം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വാടക കൊലയാളിയെന്ന വ്യാജേന യുവതിയുമായി സംസാരിച്ചു. ഇവര്‍ 3000 ഡോളറാണ് കൊലപാതകത്തിന് വാഗ്ധാനം ചെയ്തത്. 

തുടര്‍ന്ന് കംപ്യൂടറിന്റെ ഐ പി അഡ്രസും മറ്റ് വിവരങ്ങളും പരിശോധിച്ചപ്പോള്‍ കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊല്ലാന്‍ ആവശ്യപ്പെടുന്നതെന്ന് സ്ഥിരീകരിച്ചു. കുട്ടിയുടെ ഒരു ബന്ധുവുമായും പൊലീസ് സംസാരിച്ചു. തൊട്ടുപിന്നാലെ വീട്ടിലെത്തി യുവതിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുള്ള ഗൂഡാലോചന, വിവരവിനിമയ ഉപകരണങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

അതേസമയം, വാടക കൊലയാളികളെ നല്‍കാമെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന വെബ്‌സൈറ്റ് വ്യാജമായിരുന്നുവെന്ന് ഇതിന്റെ ഉടമ പറഞ്ഞു. കൊലയാളികളെ അന്വേഷിച്ച് തനിക്ക് ദിവസവും നിരവധി അന്വേഷണങ്ങള്‍ ലഭിക്കാറുണ്ടെന്നും അവയില്‍ മിക്കതും തമാശയായിരിക്കുമെന്നുമാണ് വെബ്സൈറ്റ് ഉടമ റോബര്‍ട് ഇന്‍സ് പറഞ്ഞത്. എന്നാല്‍ കുഞ്ഞിനെ കൊല്ലണമെന്ന ഈ ആവശ്യം സത്യമാണെന്ന് തോന്നി. വിലാസവും വിവരങ്ങളും അന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ തന്നെയാണ് താമസിക്കുന്നതെന്നും കൊല്ലണമെന്ന ആവശ്യം യാഥാര്‍ഥ്യമാണെന്നും മനസിലാക്കി. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വാടക കൊലയാളികളെ അന്വേഷിക്കുന്നവരെ കണ്ടെത്തി കുടുക്കാനായാണ് താന്‍ ഇത്തരമൊരു വെബ്‌സൈറ്റ് തുടങ്ങിയതെന്നും റോബര്‍ട് പറഞ്ഞു.

നിലവില്‍ കുട്ടി സുരക്ഷിതനാണെന്നും കുടുംബാംഗങ്ങളുടെ സംരക്ഷണയിലാണെന്നും റിപോര്‍ടുകള്‍ പറയുന്നു.

Arrested | '3 വയസുള്ള മകനെ ഒരാഴ്ചയ്ക്കുള്ളില്‍ കൊലപ്പെടുത്താന്‍ അക്രമിയെ വാടകയ്ക്കെടുത്ത അമ്മ അറസ്റ്റില്‍'; വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തി നല്‍കി കുടുക്കിയത് വെബ്‌സൈറ്റ് ഉടമ, സംഭവം ഇങ്ങനെ



Keywords:  News, World, World-News, Crime, Crime-News, US, Woman, Arrested, Hitman, Toddler, US Woman, 18, Arrested After She Tried To Hire A Hitman To Kill 3-Year-Old Boy.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia