Shot Dead | യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; 4 പേര്‍ക്കെതിരെ കേസെടുത്തു
Aug 11, 2023, 13:56 IST
ലക്നൗ: (www.kvartha.com) യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാന്‍ മോര്‍ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
പൊലീസ് പറയുന്നത്: സഹോദരനൊപ്പം അനൂജ് ചൗധരി നടക്കാനിറങ്ങിയപ്പോള്‍ ബൈകിലെത്തിയ മൂന്ന് പേര് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ചൗധരിക്ക് നേരെ ഒന്നിലധികം തവണ സംഘം വെടിയുതിര്‍ത്തു.
ഉടനെ ചികിത്സയ്ക്കായി ബ്രൈറ്റ്സ്റ്റാര്‍ ആശുപത്രിയില്‍ പ്രവശിപ്പിക്കുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അനൂജ് ചൗധരിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: UP, Uttar Pradesh, News, National, BJP, Death, Shot Dead, BJP Leader, Police, Uttar Pradesh: BJP Leader Shot Dead Outside Residence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.