Killed | 'പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പോയ ദളിത് യുവാവിനെ 2 പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു'
Nov 6, 2022, 14:37 IST
യുപി: (www.kvartha.com) പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ രണ്ടു പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നതായി പരാതി. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പേരയ്ക്കാ തോട്ടത്തില്‍ നിന്നും ഒരു പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് ദളിത് യുവാവ് ഓം പ്രകാശിനെ വടി കൊണ്ട് തല്ലിച്ചതച്ചത്.
സംഭവത്തെ കുറിച്ച് ഓം പ്രകാശിന്റെ സഹോദരന്‍ സത്യപ്രകാശ് പറയുന്നത്:
പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനായാണ് സഹോദരന്‍ തോട്ടത്തിന് അടുത്ത് പോയത്. തിരികെ വരുന്ന വഴിയില്‍ സഹോദരന്‍ തോട്ടത്തില്‍ നിന്നും ലഭിച്ച ഒരു പേരയ്ക്ക എടുത്ത് കഴിച്ചിരുന്നു. ഇതിനാണ് രണ്ടുപേര്‍ ചേര്‍ന്ന് ഓം പ്രകാശിനെ തല്ലിച്ചതച്ചത്.
പൊലീസാണ് സംഭവ സ്ഥലത്തെത്തി ഓം പ്രകാശിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും ഓം പ്രകാശ് മരിച്ചിരുന്നു. സംഭവത്തില്‍ ഭീംസെന്‍, ബന്‍വാരി ലാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ഇവര്‍ക്കെതിരായ നിയമ നടപടികള്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ അഭയ് കുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 302, 3(2) അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മനേന ഗ്രാമവാസിയാണ് ഓം പ്രകാശ്. തോട്ടം ഉടമയും ബന്ധുവുമാണ് അറസ്റ്റിലായിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.
Keywords: Uttar Pradesh: Dalit man killed for 'stealing' a guava, News, Local News, Crime, Criminal Case, Murder, Arrested, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.