Killed | 'വീട്ടില്‍ അതിക്രമിച്ച് കയറിയ എട്ടംഗ സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു'; പിന്നില്‍ മുന്‍ വൈരാഗ്യമാണെന്ന് കുടുംബം
Oct 27, 2023, 09:49 IST
ലക്നൗ: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ അതിക്രമിച്ച് കയറിയ എട്ടംഗ സംഘം കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ സംശയിക്കുന്ന എട്ട് പേരുടെ പേരുകളും നല്‍കിയിട്ടുണ്ട്.
ഇവരില്‍ ഒരാള്‍ക്ക് താനുമായി വൈരാഗ്യമുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ അവരാകാമെന്നും കുടുംബം ആരോപിച്ചു. കൃത്യം നടക്കുന്ന സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നുവെന്നും പിതാവ് പറഞ്ഞു. അതേസമയം പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: Uttar Pradesh, Minor Girl, Found Dead, Crime, Family, Complaint, Girl, Killed, Death, FIR, Case, Kerala, National, Uttar Pradesh: Minor girl found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.