വിഷം കലര്‍ന്ന മധുരപലഹാരം കഴിച്ചതിന് പിന്നാലെ 4 കുട്ടികള്‍ മരിച്ച സംഭവത്തില്‍ 3 പേരെ കസ്റ്റഡിയിലെടുത്തു; കണ്ടെത്തിയത് പൊലീസ് നായ്ക്കളുടെ സഹായത്തോടെ
Mar 24, 2022, 15:15 IST
ലക്നൗ: (www.kvartha.com 24.03.2022) വിഷം കലര്‍ന്ന മധുരപലഹാരം കഴിച്ച നാല് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. സ്നിഫര്‍ നായ്ക്കളുടെ സഹായത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്തു വരുകയാണെന്നും പൊലീസ് അറിയിച്ചു.
കുശിനഗറിലെ കസയ പൊലീസ് പറയുന്നത് ഇങ്ങനെ: സ്റ്റേഷന്‍ പരിധിയിലെ ദിലീപ് നഗര്‍ എന്ന കുഡ്വയിലെ ലത്തൂര്‍ തോലയില്‍ നാല് കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
രാവിലെ മുറ്റം തൂത്തുവാരുന്നതിനിടെ മുഖിയാ ദേവി എന്ന സ്ത്രീക്ക് പോളിതീന്‍ ബാഗില്‍ അഞ്ച് മധുരപലഹാരങ്ങളും ഒമ്പത് രൂപയും കിട്ടി. അവള്‍ മൂന്ന് മിഠായി കൊച്ചുമക്കള്‍ക്കും ഒരെണ്ണം അയല്‍വാസിയുടെ കുട്ടിക്കും നല്‍കി. അത് കഴിച്ച് നാലുപേരും കളിക്കാന്‍ പോയി അല്‍പസമയത്തിനകം എല്ലാവരും മയങ്ങി നിലത്തുവീണു.
തുടര്‍ന്ന് നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചെങ്കിലും വരാന്‍ വൈകിയതിനാല്‍ കുട്ടികളെ ബൈകില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും നാല് കുട്ടികളും മരിച്ചതായി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
രണ്ട് വര്‍ഷം മുമ്പും തന്റെ കുടുംബത്തെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നതായി കൊല്ലപ്പെട്ട മൂന്ന് കുട്ടികളുടെ പിതാവ് പറഞ്ഞു. സംശയമുള്ള മൂന്ന് പ്രതികളുടെ പേരും നല്‍കി. പ്രതികളെന്ന് സംശയമുള്ളവര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദ്യം കഴിക്കുകയും കുടുംബത്തെ മുഴുവന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മരിച്ച കുട്ടികളുടെ കുടുംബം ആരോപിക്കുന്നു. പ്രതികളുമായി നേരത്തെ ശത്രുതയുണ്ടെന്ന് പിതാവ് അറിയിച്ചു. കൂടാതെ രണ്ട് വര്‍ഷം മുമ്പ് പ്രതികള്‍ തങ്ങളുടെ കട കത്തിച്ചതായും അയാള്‍ പറഞ്ഞു.
മുഖ്യമന്ത്രി ആദിത്യനാഥ് മരിച്ച കുട്ടികളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിക്കുകയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഫോറന്‍സിക് സംഘം ഗ്രാമത്തിലെത്തി സാംപിളുകള്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.