Crime | 'ദലിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷ്ണങ്ങളായി മുറിച്ചു'; ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍
Nov 3, 2023, 17:11 IST
ലക്‌നൗ: (KVARTHA) ദലിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ്. രാജ്കുമാര്‍ ശുക്ല, ഇയാളുടെ സഹോദരന്‍മാരായ ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൂന്നുപേരും ഒളിവിലാണ്. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം.
പൊലീസ് പറയുന്നത്: പൊടിമില് വൃത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്കുമാര്‍ ശുക്ല എന്ന വ്യക്തിയുടെ വീട്ടിലെത്തിയതായിരുന്നു 40കാരി. കുറെ നേരമായിട്ടും അമ്മയെ കാണാതായതോടെ 20 വയസുള്ള മകള്‍ അമ്മയെ തേടിയെത്തിയപ്പോള്‍ വീട്ടിലെ മുറിയില്‍ നിന്ന് അമ്മയുടെ അലറിക്കരച്ചില്‍ കേട്ടു. എന്നാല്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് മുറി തുറന്നപ്പോള്‍ മൂന്നു ഭാഗങ്ങളായി മുറിച്ച നിലയില്‍ അമ്മയുടെ മൃതദേഹം കിടക്കുന്നത് പെണ്‍കുട്ടി കണ്ടു. തുടര്‍ന്ന് ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ യോഗി സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. 'ഹൃദയം നടുക്കുന്ന സംഭവമാണ് നടന്നിരികകുന്നത്. യുപിയിലെ സ്ത്രീകള്‍ ഭയചകിതരും രോഷാകുലരുമാണ്' എന്നാണ് അഖിലേഷ് യാദവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.
Keywords: News, Uttar Pradesh, Woman, Killed, National, Crime, Accused, Case, Police Booked, Uttar Pradesh: woman molested and killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.