Arrested | 'പൊലീസിനെ കണ്ടപ്പോള്‍ വേഗത കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ആംബുലന്‍സിനെ പിന്തുടര്‍ന്നു; പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ലഹരിക്കടത്ത്'; യുവാവ് അറസ്റ്റില്‍

 


ഡെറാഡൂണ്‍: (KVARTHA) ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് വന്‍ ലഹരിക്കടത്ത്. പൊലീസ് പരിശോധന കണ്ടപ്പോള്‍ വേഗത കൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് പോലെ കണ്ടപ്പോഴാണ് സംശയം തോന്നിയതെന്നും തുടര്‍ന്ന് വാഹനത്തെ പിന്തുടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ അല്‍മോറയിലാണ് സംഭവം.

പൊലീസ് പറയുന്നത്: ബത്‌റൗജ്ഖാന്‍ മോഹന്‍ ബാരിയറില്‍ പൊലീസ് സംഘം പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നെന്ന വ്യാജേന ചീറിപ്പാഞ്ഞ ആംബുലന്‍സ്, പൊലീസ് പരിശോധന കണ്ടപ്പോള്‍ വേഗത കൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് പോലെ കണ്ടപ്പോഴാണ് സംശയം തോന്നി. തുടര്‍ന്ന് പിന്തുടര്‍ന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. 

Arrested | 'പൊലീസിനെ കണ്ടപ്പോള്‍ വേഗത കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ആംബുലന്‍സിനെ പിന്തുടര്‍ന്നു; പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ലഹരിക്കടത്ത്'; യുവാവ് അറസ്റ്റില്‍

വാഹനം നിര്‍ത്തി പിന്‍ഭാഗം തുറന്നപ്പോള്‍ രോഗിക്ക് പകരം ആംബുലന്‍സിലുണ്ടായിരുന്നത് 16 ചാക്കുകളായിരുന്നു. പരിശോധിച്ചപ്പോള്‍ എല്ലാത്തിലും നിറയെ കഞ്ചാവ്. വിപണിയില്‍ ഏകദേശം 32 ലക്ഷം രൂപ വിലവരുന്ന 218 കിലോഗ്രാം കഞ്ചാവാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ആംബുലന്‍സ് ഓടിച്ചിരുന്ന ഗര്‍വാള്‍ ജില്ലയിലെ റോഷന്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആംബുലന്‍സില്‍ ഡ്രൈവറെ കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു.  

പൊലീസ് പിന്തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടെ ഇയാള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സരൈഖേതിലുള്ള ഒരാളാണ് കഞ്ചാവ് തന്നയച്ചതെന്നും കാശിപൂരിലെ ഒരാള്‍ക്ക് കൈമാറാനുള്ളതായിരുന്നു ഇതെന്നും പിടിയിലായ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കുമെതിരെ നര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords: News, National, Police, Uttarakhand, Ganja, Arrested, Crime, Drugs, Vehicle, Police Booked, Accused, Uttarakhand: Man arrested with ganja.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia