Theft Investigation | വളപട്ടണം കവർച്ച: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ മോഷണങ്ങളിൽ പ്രതിയാണെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം
● മറ്റ് മോഷണക്കേസുകളിൽ ലിജേഷിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
● തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ലിജേഷിനെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
● നവംബർ 20ാം തീയതിയാണ് മോഷണം നടന്നത്. ഒരു കോടിയും 300 പവനും കവർന്നുവെന്നാണ് കേസ്.
കണ്ണൂർ: (KVARTHA) വളപട്ടണത്ത് അരിവ്യാപാരി കെ പി അഷ്റഫിന്റെ വീട്ടിൽ നടന്ന കവർച്ച കേസിലെ പ്രതി സി പി ലിജേഷിനെ (47) കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണി വരെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ലിജേഷിനെ പൊലീസിന് വിട്ടുകൊടുത്തത്.
അഷ്റഫിന്റെ വീട്ടിലും കീച്ചേരിയിലും നടന്ന കവർച്ചയുടെ വിശദാംശങ്ങൾ കൂടുതൽ ശേഖരിക്കുന്നതിനാണ് പൊലീസ് കസ്റ്റഡി വാങ്ങിയത്. മറ്റ് മോഷണക്കേസുകളിൽ ലിജേഷിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ഒന്നിന് ലിജേഷിനെ റിമാൻഡ് ചെയ്തിരുന്നു. കവർച്ച നടന്ന വീട്ടിലേക്ക് വ്യാഴാഴ്ച ലിജേഷിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ലിജേഷിനെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. നവംബർ 20ാം തീയതിയാണ് മോഷണം നടന്നത്. ഒരു കോടിയും 300 പവനും കവർന്നുവെന്നാണ് കേസ്.
#Valapattanam #TheftInvestigation #CP_Lijesh #PoliceCustody #Kannur #Crime